16 Dec 2024 10:17 AM GMT
Summary
- കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് ആയിരം കോടിയിലെത്തിയ ചിത്രം തേരോട്ടം തുടരുന്നു
- ശനിയാഴ്ചവരെ ലഭിച്ച കളക്ഷന്‍ 1292 കോടി രൂപ
- പുഷ്പ-2 RRR-ന്റെ റെക്കോര്‍ഡ് തകര്‍ത്തു
പുഷ്പ രണ്ടാം ഭാഗത്തിന്റെ തേരോട്ടം അവസാനിക്കുന്നില്ല. ഓരോ ദിവസവും ചിത്രം ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നു. പുഷ്പ 2: ദ റൂള്‍ ആഗോളതലത്തില്‍ 1,300 കോടി എന്ന ഗ്രോസ് മാര്‍ക്ക് കടന്നു. സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഡിസംബര്‍ 5 ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 5 നാണ് പ്രദര്‍ശനത്തിനെത്തിയത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയിച്ച തെലുങ്കിനെക്കൂടാതെ ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലും പുറത്തിറങ്ങി.
ചിത്രത്തിന് ലോകമെമ്പാടുമുള്ള മൊത്തം കളക്ഷന്‍ 1322 കോടിയായി. അല്ലു അര്‍ജുന്‍ ചിത്രം ഞായറാഴ്ച ആഭ്യന്തരമായി 75 കോടി രൂപ കളക്ഷന്‍ നേടിയതായി ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക്കിന്റെ പ്രാഥമിക കണക്കുകള്‍ പറയുന്നു. ഇതോടെ എല്ലാ ഭാഷകളിലുമായി 900.5 കോടി രൂപയാണ് പുഷ്പ 2ന്റെ ഇന്ത്യയിലെ കളക്ഷന്‍. ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ 725.8 കോടി രൂപയാണ് പുഷ്പ 2 നേടിയത്.
ഞായറാഴ്ച (ഡിസംബര്‍ 15) ചിത്രം ഹിന്ദിയില്‍ 55 കോടി രൂപ നേടി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 16 കോടിയും തമിഴില്‍ നിന്ന് 3 കോടിയും നേടി. കന്നഡ പതിപ്പ് 0.6 കോടിയും മലയാളം പതിപ്പ് 0.4 കോടിയും സ്വന്തമാക്കി.
ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ അനുസരിച്ച്, അല്ലു അര്‍ജുന്റെ ചിത്രം രണ്ടാം ശനിയാഴ്ചയോടെ ലോകമെമ്പാടുമായി 1292 കോടി രൂപ നേടിയിരുന്നു. ഹൈദരാബാദും വിജയവാഡയുമാണ് ചിത്രത്തിന്റെ ഒക്യുപന്‍സിയുടെ കാര്യത്തില്‍ മുന്നില്‍. ഹിന്ദി പതിപ്പിനെ സംബന്ധിച്ചിടത്തോളം, ചിത്രം മൊത്തത്തില്‍ 61.29 ശതമാനം ഒക്യുപെന്‍സി കണ്ടു.
പുഷ്പ 2 ഇതിനകം തന്നെ RRR-ന്റെ റെക്കോര്‍ഡ് തകര്‍ത്തു, ബാഹുബലി: ദി കണ്‍ക്ലൂഷന്‍, ദംഗല്‍ എന്നിവയെ മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.