3 May 2023 7:16 AM GMT
Summary
- 2022-23ൽ മുഴുവൻ വർഷത്തേക്ക് അറ്റാദായം 26.37 ശതമാനം ഉയർന്ന് 1,313 കോടി രൂപയായി
- അറ്റ എൻപിഎ 2.74 ശതമാനത്തിൽ നിന്നും 1.84 ശതമാനമായി കുറഞ്ഞു
2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ പൊതുമേഖല സ്ഥാപനമായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ അറ്റാദായം 32 ശതമാനം വർദ്ധിച്ച് 457 കോടി രൂപയായി. 2021-22 ജനുവരി-മാർച്ച് പാദത്തിൽ ബാങ്കിന്റെ ലാഭം 346 കോടി രൂപയായിരുന്നു.
ഒരു വർഷം മുൻപ് ബാങ്കിന്റെ എൻപിഎ നാലാം പാദത്തിൽ 12.17 ശതമാനത്തിൽ നിന്ന് 6.97 ശതമാനമായി കുറഞ്ഞതായി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംങ്ങിൽ അറിയിച്ചു.
കൂടാതെ അറ്റ എൻപിഎ 2.74 ശതമാനത്തിൽ നിന്നും 1.84 ശതമാനമായി കുറഞ്ഞു.
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൻ്റെ അറ്റാദായം 2022-23ൽ മുഴുവൻ വർഷത്തേക്ക് 26.37 ശതമാനം ഉയർന്ന് 1,313 കോടി രൂപയായി; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ എക്കാലത്തെയും ഉയർന്ന അറ്റാദായമാണിത്. 2021-22ൽ 1039 കോടി രൂപയായിരുന്നു ബാങ്കന്റെ അറ്റാദായം.