3 Feb 2024 6:33 PM IST
Summary
- സാധാരണയായി ഒരു വോട്ട് ഓണ്‍ അക്കൗണ്ടില്‍ ആരും അത്ര പ്രതീക്ഷ വെയ്ക്കാറില്ല.
- രണ്ട് കാരണങ്ങളാല്‍ പൊതുമേഖലാ മേഖല സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഗുണഭോക്താക്കളില്‍ ഒരാളായി തുടരും.
- ഭാവിയിലെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് വളരെ മികച്ചതാക്കി മാറ്റുന്നതില്‍ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്.
വരുന്ന സാമ്പത്തിക വർഷത്തിലും (2024 -25 ) പൊതുമേഖലാ സ്ഥാപനങ്ങൾ നിക്ഷപകരുടെ ``ഡാർലിങ്.`` '' ആയി തുടരുമെന്നാണ് എബിഎസ്എല്‍ എഎംസി എംഡിയും സിഇഒയുമായ എ ബാലസുബ്രഹ്‌മണ്യന്‍ പറയുന്നത്
അതിനു അദ്ദേഹം പ്രധാനമായി മൂന്നു കാര്യങ്ങളാണ് ചൂണ്ടി കാണിക്കുന്നത് .
. ഒന്ന്, ഓരോ പൊതുമേഖലാ കമ്പനികളുടെയും കാര്യക്ഷമത ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടാമതായി തിളങ്ങി നിൽക്കുന്ന പൊതുമേഖല കമ്പനികൾ കൂടുതൽ, കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നു. ഇത് കണക്കിലെടുക്കുമ്പോള്‍ ഒരു ബിസിനസ്സ് എന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന വലിയ സാധ്യതകള്‍ക്ക്് ഇപ്പോള്‍ ഗതിവേഗം കൂടിയിരിക്കുന്നു എന്ന് കണക്കാക്കാം. ഭാവിയിലെ ഇവയുടെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് വളരെ മികച്ചതാക്കി മാറ്റുന്നതില്‍ ഈ നിക്ഷേപങ്ങൾ വലിയ പങ്ക് വഹിക്കു൦ അതോടൊപ്പം തന്നെ പുതിയ സാങ്കേതിക വിദ്യയുമായും അവർ വേഗത്തിൽ സൗഹൃതത്തിലാകുന്നു .
മൂന്നാമത്തേത്, തീര്‍ച്ചയായും, റീ-റേറ്റിംഗ് ആണ്. ഈ സർക്കാർ കമ്പനികളെല്ലാം റേറ്റിംഗിന്റെ കാര്യത്തിൽ ഓരോ വർഷവും ഉയരത്തിലേക്കാണ് പോകുന്നത്
പൊതുമേഖലാ കമ്പനികളെന്ന നിലയില്‍ അവര്‍ ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ പങ്കാളികളാകുന്നു. പൊതുമേഖലാ കമ്പനികള്‍ തുടർന്നും നിക്ഷേപകരുടെ റഡാറില്‍ തുടരും. വിലയുടെയും കുതിപ്പിൽ അവ വിപണിയുടെ ഒപ്പം ഉണ്ടാകും, ബാലസുബ്രഹ്‌മണ്യന്‍ പറയുന്നു.