image

7 Nov 2023 8:41 AM GMT

News

ജൈവമാലിന്യത്തിൽ നിന്ന് സി ബി ജി, എണ്ണ കമ്പനികൾ സംസ്ഥാനത്തു 3500 കോടി മുടക്കും

MyFin Desk

oil companies invest 3500 crores in the state cbg from organic waste
X

Summary

ബി പി സി എൽ -കൊച്ചി ആയിരിക്കും കൊച്ചിയിലെ പ്ലാന്റ് സ്ഥാപിക്കു


സംസ്ഥാനത്തെ ജൈവമാലിന്യങ്ങളിൽ നിന്ന് സമ്മർദിത വാതകം (കംപ്രസ്ഡ് ബയോ- ഗ്യാസ് - സി ബി ജി ) ഉൽപ്പാദിപ്പിക്കാൻ മൂന്ന് പൊതുമേഖലാ എണ്ണ-വാതക കമ്പനികൾ 3500 കോടി മുടക്കി പ്ലാന്റുകൾ സ്ഥാപിക്കാൻ സമ്മതിച്ചിട്ടുണ്ടന്നു വ്യവസായ മന്ത്രി പി രാജീവ്.

ക. ജനുവരിയിൽ ഇതിന്റെ തറക്കല്ലിടാമെന്നു പ്രതീക്ഷിക്കുന്നതായി രാജീവ് പറഞ്ഞു. പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് കഴിഞ്ഞാഴ്ച സംസ്ഥാന സർക്കാർ അംഗീകരിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

പ്ളാൻറ് സ്ഥാപിക്കാനുള്ള ടെൻഡർ ബി പി സി എൽ കൊച്ചി ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തിറക്കും. 2024 അവസാനത്തോടെ പ്ളാൻറ് പ്രവർത്തന സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തും ഒരു പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി താല്പര്യം അറിയിച്ചിട്ടുണ്ടന്നു രാജീവ് അറിയിച്ചു.

സംസ്ഥാനത്തു ഏതാനും പ്ലാന്റുകൾ സ്ഥാപിക്കാൻ താല്പര്യ൦ അറിയിച്ച ഗെയ്‌ലുമായി സർക്കാർ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂരിൽ ഒരു പ്ലാന്റ് സ്ഥാപിക്കാമെന്നു കമ്പനി സമ്മതിച്ചിട്ടുണ്ട്. മറ്റു ലൊക്കേഷനുകളെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നു. തൃശൂർ പ്ളാന്റിനെ കുറിച്ചുള്ള ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ ഗെയ്‌ലിനോടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ എൻ ജി സി) യും പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഒ എൻ ജി സി യും സംസ്ഥാനത്തു രണ്ടോ അതിലധികമോ സമ്മർദിത വാതക പ്ലാന്റുകൾ സ്ഥാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിന് സാമ്പത്തികമായി യാതൊരു ബാധ്യതയുമില്ലാത്ത പദ്ധതിയാണിത്. പ്ലാന്റുകൾക്കുള്ള ജൈവമാലിന്യങ്ങൾ എത്തിച്ചു കൊടുക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ ബാധ്യത.

കാർബൺ നിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി പാരമ്പര്യ ഊർജ സ്രോതസ്സുകളിൽ നിന്ന്, പുതിയ സ്രോതസ്സുകളിലേക്കു മാറണം എന്ന കേന്ദ്ര സർക്കാരിന്റെ ഊർജ നയത്തിന്റെ ഭാഗമായാണ്, സർക്കാർ നിയന്ത്രണത്തിലുള്ള ഈ കമ്പനികളും അവരുടെ പ്രവർത്തനം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.