3 April 2024 10:10 AM
Summary
- ഡിസ്ക്-ലെസ് സോണി പ്ലേസ്റ്റേഷൻ 5 സ്ലിം ഡിജിറ്റൽ എഡിഷൻ മോഡലാണ് ഇതിൻ്റെ ആദ്യ പതിപ്പ്. ഇതിൻ്റെ മറ്റൊരു മോഡലാണ് സോണി പ്ലേസ്റ്റേഷൻ 5 സ്ലിം ഡിസ്ക് പതിപ്പ്
- ഡിസ്‌ക്‌ലെസ്, ഡിസ്‌ക് എഡിഷൻ മോഡലുകൾ 2024 ഏപ്രിൽ 5 മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കരുതുന്നത്
- ഡിജിറ്റൽ പതിപ്പ് ഡിസ്ക് മോഡലിനേക്കാൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്
സോണി പ്ലേസ്റ്റേഷൻ 5 സ്ലിം ഗെയിമിംഗ് കൺസോൾ പതിവുപോലെ 2 വ്യത്യസ്ത പതിപ്പുകളിൽ വിപണിയിലേക്ക് വരുന്നു. ഡിസ്‌ക്-ലെസ് സോണി പ്ലേസ്റ്റേഷൻ 5 സ്ലിം ഡിജിറ്റൽ എഡിഷൻ മോഡലാണ് ഇതിൻ്റെ ആദ്യ പതിപ്പ്. ഇതിൻ്റെ മറ്റൊരു മോഡലാണ് സോണി പ്ലേസ്റ്റേഷൻ 5 സ്ലിം ഡിസ്ക് പതിപ്പ്,സോണി പ്ലേസ്റ്റേഷൻ 5 സ്ലിം ഡിജിറ്റൽ എഡിഷൻ പ്രൈസ് എന്ന് പേരിട്ടിരിക്കുന്ന ഡിസ്‌ക്‌ലെസ് മോഡലിൻ്റെ പ്രാരംഭ വില 44,990 രൂപയിൽ നിന്ന് ആരംഭിക്കും . ഇന്ത്യൻ വിപണിയിൽ ഇതിൻ്റെ ഡിസ്ക് പതിപ്പിന്റെ വില മോഡൽ 54,990 രൂപ മുതൽ വാങ്ങാൻ ലഭ്യമാകുമെന്ന് സോണി അറിയിച്ചു.സോണി നടത്തിയ പ്രഖ്യാപനമനുസരിച്ച്, സോണി പ്ലേസ്റ്റേഷൻ 5 സ്ലിം ഗെയിമിംഗ് കൺസോളിൻ്റെ ഡിസ്‌ക്‌ലെസ്, ഡിസ്‌ക് എഡിഷൻ മോഡലുകൾ 2024 ഏപ്രിൽ 5 മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കരുതുന്നത്. ഓൺലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും ഇന്ത്യയിലുടനീളമുള്ള സോണി സ്റ്റോറുകൾ വഴിയും പ്ലേസ്റ്റേഷൻ 5 സ്ലിം വാങ്ങാൻ ലഭ്യമാകും.സോണി പ്ലേസ്റ്റേഷൻ 5, സോണി പ്ലേസ്റ്റേഷൻ 5 സ്ലിം എന്നീ രണ്ട് മോഡലുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ ഗെയിമിംഗ് സോണി പ്ലേസ്റ്റേഷൻ 5 കൺസോളിൻ്റെ ഭാരം കുറഞ്ഞ പതിപ്പാണ് പ്ലേസ്റ്റേഷൻ 5 സ്ലിം. ഇത് സാധാരണ PS5 നേക്കാൾ 25 ശതമാനം ഭാരം കുറവാണ്. PS5 നെ അപേക്ഷിച്ച്, ഇതിന് 30 ശതമാനം കുറച്ച് സ്ഥലം മാത്രമേ ആവശ്യം വരുന്നുള്ളു . പുതിയ PS5 സ്ലിം മോഡലിന് 96mm x 358mm x 216mm വലിപ്പമുണ്ട്. ഡിജിറ്റൽ പതിപ്പ് ഡിസ്ക് മോഡലിനേക്കാൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. രണ്ട് കൺസോളുകൾ തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം PS5 സ്ലിമിന് 1TB ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട് എന്നതാണ്. മറുവശത്ത്, PS5 സാധാരണ ഗെയിമിംഗ് കൺസോൾ ഉപകരണത്തിന് 825GB ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്. സോണി പ്ലേസ്റ്റേഷൻ 5 സ്ലിം x86-64-AMD Ryzen Zen 2 CPU, AMD Radeon RDNA 2-അധിഷ്‌ഠിത ഗ്രാഫിക്‌സ് എഞ്ചിനും റേ ട്രെയ്‌സിംഗ് ആക്‌സിലറേഷൻ സവിശേഷതകളും ആണ് നൽകുന്നത്. ഇതിന് 16GB GDDR6 റാമും 1TB SSD സ്റ്റോറേജും ഉണ്ട്. ഇതിന് രണ്ട് യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ടൈപ്പ്-എ പോർട്ടുകളുണ്ട്. PS5 Slim 4K 120Hz ടിവികളെയും 8K ടിവികളിലും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ പുതിയ സോണി പ്ലേസ്റ്റേഷൻ 5 സ്ലിം കൺസോൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 5 മുതൽ ഓൺലൈനായും ഓഫ്‌ലൈനായും ഓർഡർ ചെയ്യാവുന്നതാണ്.