image

7 April 2025 9:38 PM IST

News

പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതി: വെബ്ബിനാർ നടത്തുന്നു

MyFin Desk

പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതി: വെബ്ബിനാർ നടത്തുന്നു
X

യുവജനങ്ങൾക്ക് മികച്ച കമ്പനികളിൽ പ്രായോഗിക പരിചയം നേടാൻ അവസരം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പരിപാടിയായ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയിൽ നെഹ്‌റു യുവ കേന്ദ്ര സംഘാതൻ വെബ്ബിനാർ നടത്തുന്നു. ട്രെയിനിങ് റിസേർച്ച് എഡ്യൂക്കേഷൻ ആൻഡ് എംപവർമെൻറ് ഫൗണ്ടേഷനുമായി ചേർന്നാണ് വെബ്ബിനാർ നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ceo.sarovaram@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ അയക്കുകയോ 9400598000 എന്ന നമ്പരിൽ 'പി എം ഐ ' എന്ന് മെസ്സേജ് അയക്കുകയോ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഏപ്രിൽ 15.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി ഇന്റേൺഷിപ്പുകൾ നൽകുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 21നും 24നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തരബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. യോഗ്യതക്ക് അനുസരിച്ച് രാജ്യത്തെ നവരത്‌ന കമ്പനികൾ, ബാങ്കിങ് മേഖല, ഓയിൽ കമ്പനികൾ തുടങ്ങി 24 മേഖലകളിലാണ് ഇന്റേൺഷിപ്പിന് അവസരം ലഭിക്കുക. പ്രധാന മന്ത്രിയുടെ ഇന്റേൺഷിപ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മിനിമം 5000 രൂപവരെ പ്രതിമാസം സ്‌റ്റൈപൻഡും ലഭിക്കും.