image

18 April 2023 9:19 AM GMT

Premium

ബാങ്കില്‍ നിക്ഷേപമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി ലാഭിക്കാം; വഴി അറിയാം

MyFin Desk

ബാങ്കില്‍ നിക്ഷേപമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക്  നികുതി ലാഭിക്കാം; വഴി അറിയാം
X

Summary

  • വ്യക്തിയുടെ വരുമാനം നികുതി നല്‍കാവുന്ന പരിധിക്ക് താഴെയാണെന്നാണ് 15എച്ച് ഫോം കൊണ്ട് അര്‍ഥമാക്കുന്നത്.
  • 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപ
  • 10 ശതമാനം ടിഡിഎസ് ഒഴിവാക്കാൻ 15എച്ച് ഫോം സമര്‍പ്പിക്കാം


മുതിര്‍ന്ന പൗരന്മാരില്‍ ഭൂരിഭാഗം പേരും ബാങ്ക് നിക്ഷേപങ്ങള്‍ ചെറുതായെങ്കിലും കാണും. ഇത്തരക്കാര്‍ക്ക് നികുതിയില്‍ ലഭിക്കുന്ന ഇളവുകള്‍...

മുതിര്‍ന്ന പൗരന്മാരില്‍ ഭൂരിഭാഗം പേരും ബാങ്ക് നിക്ഷേപങ്ങള്‍ ചെറുതായെങ്കിലും കാണും. ഇത്തരക്കാര്‍ക്ക് നികുതിയില്‍ ലഭിക്കുന്ന ഇളവുകള്‍ കൃത്യമായി അറിഞ്ഞ് ഉപയോഗപ്പെടുത്തിയാല്‍ നികുതിയൊന്നും നല്‍കാതെ തന്നെ വരുമാനം കയ്യിലാക്കാം. ബാങ്കില്‍ നിക്ഷേപമുള്ള വ്യക്തി നികുതി ഈടാക്കുന്നതിനെ പറ്റി ആശങ്കപ്പെടുകയാണെങ്കില്‍ 15എച്ച് ഫോമിനെ പറ്റി അറിഞ്ഞാല്‍ ആശങ്ക പരിഹരിക്കാം.ബാങ്കില്‍ നിക്ഷേപമുള്ള വ്യക്തി നികുതി ഈടാക്കുന്നതിനെ പറ്റി ആശങ്കപ്പെടുകയാണെങ്കില്‍ 15എച്ച് ഫോമിനെ പറ്റി അറിഞ്ഞാല്‍ ആശങ്ക പരിഹരിക്കാം.

15എച്ച് ഫോം

മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്രോതസ്സില്‍ നികുതി (ടിഡിഎസ്) കുറയ്ക്കുന്നത് ഒഴിവാക്കാന്‍ നികുതിദായകര്‍ ബാങ്കുകള്‍ക്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സമര്‍പ്പിക്കുന്ന സ്വയം പ്രഖ്യാപന ഫോമുകളാണ് 15എച്ച് ഫോം. ബന്ധപ്പെട്ട സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിയുടെ വരുമാനം നികുതി നല്‍കാവുന്ന പരിധിക്ക് താഴെയാണെന്നാണ് ഈ ഫോം കൊണ്ട് അര്‍ഥമാക്കുന്നത്. ഇതിനാല്‍ നിക്ഷേപകന്റെ പലിശ വരുമാനത്തില്‍ നിന്ന് നികുതി ഈടാക്കില്ല.

സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 50,000 രൂപയില്‍ കടന്നാലാണ് മുതിര്‍ന്ന പൗരന്മാരുടെ പലിശ വരുമാനത്തില്‍ നിന്ന് ടിഡിഎസ് ഈടാക്കുക. 10 ശതമാനമാണ് ടിഡിഎസ് ഈടാക്കുക. ഇത് ഒഴിവാക്കാനാണ് ഫോം സമര്‍പ്പിക്കുന്നത്. നിക്ഷേപ പലിശയുടെ പരിധിയാണ് 50,000 രൂപ. ഡിവിഡന്റാണെങ്കില്‍ 5,000 രൂപ കടന്നാല്‍ നികുതി ഈടാക്കും.

ഏതൊക്കെ നിക്ഷേപങ്ങള്‍ക്ക്

സ്ഥിര നിക്ഷേപങ്ങള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍, ബോണ്ട്, ഡിവിഡന്റ് തുടങ്ങിയ വിവിധ നിക്ഷേപ വരുമാനങ്ങളില്‍ നിന്ന് ടിഡിഎസ് ഒഴിവാക്കാന്‍ 15എച്ച് ഫോം സമര്‍പ്പിക്കാം. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ വ്യക്തിയുടെ മൊത്തം വരുമാനം സാമ്പത്തിക വര്‍ഷത്തിലെ നികുതി പരിധിയില്‍ താഴെയാണെങ്കിലാണ് ഈ ഫോമുകള്‍ സമര്‍പ്പിക്കുന്നത് വഴി കാര്യമുള്ളത്. വരുമാനം നികുതി നല്‍കേണ്ട പരിധി കവിഞ്ഞാല്‍ ഫോം ആവശ്യമില്ല, ബാധകമായ ടിഡിഎസ് ബാധകമാകും.

അടിസ്ഥാന ഇളവ് പരിധി

മുതിര്‍ന്ന പൗരന്മാരല്ലാത്തവരേക്കാള്‍ ഉയര്‍ന്ന അടിസ്ഥാന ഇളവ് പരിധിക്ക് മുതിര്‍ന്ന പൗരന്മാര്‍ ലഭിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയും മുതിര്‍ന്ന പൗരന്മാരല്ലാത്തവര്‍ക്ക് 2.5 ലക്ഷം രൂപയുമാണ്. അതായത് മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതിയില്ലാതെ ഉയര്‍ന്ന വരുമാനം നേടാം.

നികുതി ബാധ്യതയുണ്ടെങ്കില്‍

നിക്ഷേപകന്റെ കയ്യില്‍ നിന്ന് 10 ശതമാനമാണ് ടിഡിഎസ് ഈടാക്കി അടയ്ക്കുന്നത്. എന്നാല്‍ നികുതി ബാധ്യത 10 ശതമാനം കടക്കുകയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ബാലന്‍സ് ടാക്‌സ് അടയ്ക്കണം. ഈടാക്കിയ ടിഡിഎസിനേക്കാള്‍ കുറവാണ് നികുതി ബാധ്യതയെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ റീഫണ്ടും ലഭിക്കും.

എപ്പോള്‍ സമര്‍പ്പിക്കണം

സാമ്പത്തിക വര്‍ഷത്തിലാണ് നികുതി കണക്കാക്കുന്നത്. ഇതിനാല്‍ ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തിലും ഫോം സമര്‍പ്പിക്കുന്നത് ആണ് നല്ലത്. ഫോം സമര്‍പ്പിക്കാന്‍ വൈകിയാല്‍ ഈടാക്കിയ ടിഡിഎസ് തിരികെ ലഭിക്കാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടി വരും.