12 Sept 2023 4:38 PM IST
Summary
ആദ്യ പാദത്തിൽ രാജ്യ൦ 7.8 ശതമാന൦ വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയുടെ തുടക്കം മോശമല്ല. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ രാജ്യ൦ 7.8 ശതമാന൦ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് ആർ ബി ഐ പ്രതീക്ഷിച്ച 8 ശതമാനത്തിനു താഴെയാണെങ്കിലും , കഴിഞ്ഞ നാല് പാദത്തിലെ ഏറ്റവും വലിയ നിരക്കാണ്.എന്നാൽ 2022 ലെ ആദ്യപാദത്തിൽ ഇത് 13 . 1 ശതമാനത്തിൽ എത്തിയിരുന്നു.
സേവന, നിർമ്മാണ, ഉൽപ്പാദന മേഖലകളുടെ മെച്ചമായ പ്രകടനമാണ് ഇന്ത്യക്കു ആദ്യ പാദത്തിൽ നല്ല തുടക്കം സമ്മാനിച്ചത്. ഈ കാലയളവിൽ സേവന മേഖല 12 .2 ശതമാനം വളർച്ച രേഖപ്പെടുത്തിയെങ്കിൽ, ഉൽപ്പാദന മേഖലയുടെ വളർച്ച 4 .7 ശതമാനം ആയിരുന്നു. വലിയ തൊഴിൽ ദാതാവായ നിമ്മാണ മേഖല രേഖപ്പെടുത്തിയത് 7 . 9 ശതമാനം വളർച്ചയും.
എന്നാൽ വരുന്ന മൂന്ന് പാദങ്ങളിൽ രാജ്യത്തിന് ഈ വളർച്ചാ നിരക്ക് നിലനിർത്താൻ കഴിയുമോ എന്ന് വിദഗ്ധർക്കിടയിൽ സമവായമില്ല. മഴയുടെ വലിയ കുറവ്, വിലക്കയറ്റം, പ്രധാന സാമ്പത്തിക മേഖലയിലെ പ്രതീക്ഷക്കൊത്ത് ഉയരാത്ത പ്രകടനം, അന്താരാഷ്ട്ര പ്രതിസന്ധികൾ എന്നിവയെല്ലാ൦ നടപ്പു സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻറെ വളർച്ചക്ക് തടസ്സമായേക്കാം എന്നാണവരുടെ നിഗമനം.
വി അനന്ത നാഗേശ്വരൻ: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേശകൻ വി അനന്ത നാഗേശ്വരൻ ഇതിനോട് യോജിക്കുന്നില്ല .`` ആദ്യ പാദത്തിലെ നമ്പറുകളെല്ലാം വളരെ ആശാവാഹമാണ്. രാജ്യം അത് ലക്ഷ്യമിടുന്ന 6 .5 ശതമാനം വളർച്ച ഈ വര്ഷം നേടും. ഇപ്പോഴേ ഈ വർഷത്തെ വളർച്ചയെ കുറിച്ച് പ്രവചിക്കുക എന്നത് സാഹസമാണ്, അത് ശരിയാകാൻ സാധ്യത വളരെ കുറവാണ്,'' അനന്ത നാഗേശ്വരൻ പറഞ്ഞു.
ധർമ്മകൃതി ജോഷി : ക്രിസിലിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ ധർമ്മകൃതി ജോഷിക്കു ഇക്കാര്യത്തിൽ ശുഭ പ്രതീക്ഷയില്ല. ഈ സാമ്പത്തിക വര്ഷത്തിലേ മറ്റു മൂന്ന് പാദങ്ങളിലെ വളർച്ച ആദ്യ പാദത്തിലെ വളർച്ചയെ മറികടക്കുകയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഉപഭോഗത്തിലെ കുറവ്, വിലക്കയറ്റം, മഴയുടെ വലിയ കുറവ് എന്നിവ മൂലം സെപ്റ്റംബറിൽ അവസാനിക്കുന്ന രണ്ടാം പാദത്തിൽ ലക്ഷ്യമിടുന്നതിനേക്കാൾ വളർച്ച കുറവായിരിക്കും. മറ്റു രണ്ടു പാദങ്ങളിൽ ലോക സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാന്ദ്യം , പലിശനിരക്കിലെ വർധന എന്നിവ ഇൻഡയുടെ കുതിപ്പിന് തടയിടും
രാധിക റാവു, സിംഗപ്പൂര്‍ ഡിബിഎസ് ബാങ്കിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധ
'സര്‍ക്കാരിന്റെ മൂലധനച്ചെലവഴിക്കല്‍ വര്‍ധിച്ചത്, സ്ഥിരതയാര്‍ന്ന സേവന മേഖലയുടെ പ്രകടനം, മെച്ചപ്പെട്ട ഉപഭോഗം എന്നിവയെല്ലാം 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച നേടാന്‍ കാരണമായി. ആഗോള ശക്തികളുടെ മോശം അവസ്ഥ രാജ്യത്തിനു പുറത്തുള്ള വ്യാപാരം മന്ദഗതിയിലാകാന്‍ കാരണമായി. ശക്തമായ വളര്‍ച്ച കണക്കുകള്‍ പണപ്പെരുപ്പ പ്രതീക്ഷകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആര്‍ബിഐയ്ക്ക് അവസരം നല്‍കും'
വിവേക് കുമാര്‍, മുംബൈയിലെ ക്വാന്റെസ്‌കോ റിസേര്‍ച്ചിലെ സാമ്പത്തിക വിദഗ്ധന്‍
2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനമായി ഉയരുമെന്നു തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മറ്റ് മേഖലകളിലെ ഉപഭോഗം കാര്യമായ പുരോഗതി കാണിക്കാതിരുന്നപ്പോഴും സ്വകാര്യ മേഖലയിലെ ഉപഭോഗത്തിന്റെ വീണ്ടെടുക്കലാണ് ഇതിനുള്ള കാരണം. അതേസമയം ആഗോള വ്യാപാരത്തിലെ മന്ദഗതി മൂലം കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ ആദ്യമായി 10 പാദങ്ങളില്‍ കുറഞ്ഞിരുന്നു.
വിതരണ വശത്ത് ധനകാര്യ, റിയല്‍ എസ്റ്റേറ്റ് സേവനങ്ങള്‍ക്കൊപ്പം നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ട പ്രവര്‍ത്തനങ്ങളിലൂടെ സേവന മേഖലയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നത് തുടരുന്നുണ്ട്. ഇത് ആശ്വാസകരമാണെങ്കിലും തുടര്‍ച്ചയായി പാദഫലങ്ങളില്‍ നിരാശപ്പെടുത്തുന്ന കണക്കുകളായിരുന്നു പുറത്തു വന്നിരുന്നത്. എന്നാല്‍, 2024 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദം സമീപകാല വളര്‍ച്ച പാതയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് അടയാളപ്പെടുത്തുമെന്നു തന്നെയായിരുന്നു വിശ്വസിച്ചിരുന്നത്. കഴിഞ്ഞ കാലങ്ങളിലെ കര്‍ശന പണനയങ്ങള്‍, ആഗോള മാന്ദ്യം, മണ്‍സൂണ്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍, ഡിമാന്‍ഡ് കുറയല്‍ എന്നിവ മൂലം 2024 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 6 ശതമാനമായിരിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.2 ശതമാനമായിരുന്നു.
മാധവി അറോറ, സാമ്പത്തിക വിദഗ്ധ, എംകെ ഗ്ലോബല്‍ മുംബൈ
ഏപ്രില്‍-ജൂണ്‍ പാദത്തിലെ വളര്‍ച്ചാ ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമാണെങ്കിലും, അതിലേക്ക് നയിച്ച ഘടകങ്ങള്‍ ആശ്ചര്യകരമാണ്. ചരക്കുകളുടെ വിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവുണ്ടായത് ഉത്പാദക കമ്പനികളുടെ പ്രവര്‍ത്തന ലാഭം വര്‍ധിക്കാനും അതുവഴി ഉത്പാദന മേഖലയുടെ മൂല്യവര്‍ധിത വളര്‍ച്ച ഉയര്‍ത്താനും കഴിയുമായിരുന്നു. എന്നാല്‍, ഉത്പാദന മേഖലയുടെ പ്രകടനം നിരാശപ്പെടുത്തിയത് ആശ്ചര്യകരമായി തോന്നി.
മറുവശത്ത് നിര്‍മ്മാണ മേഖലയുടെയും ധനകാര്യ സേവന മേഖലയുടെയും ഇരട്ടയക്ക വളര്‍ച്ചയിലേക്ക് നയിച്ചത് സര്‍ക്കാര്‍ വന്‍തോതില്‍ മൂലധന ചെലവഴിക്കല്‍ നടത്തിയതും വായ്പ വളര്‍ച്ചയുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഞങ്ങളുടെ ജിഡിപി വളര്‍ച്ച അനുമാനം ആറ് ശതമാനത്തില്‍ താഴെയാണ്.
സുജന്‍ ഹാജറ മുംബൈയിലെ ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ധ
2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച 7.8 ശതമാനമാണ്. ഇത് ഞങ്ങളുടെ എട്ട് ശതമാനം എന്ന അനുമാനത്തിനും താഴെയാണ്. എങ്കിലും, ഒരിക്കല്‍ കൂടി ഇന്ത്യ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. എന്നിരുന്നാലും ഈ വേഗത വര്‍ഷം മുഴുവന്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നില്ല. വാര്‍ഷിക വളര്‍ച്ച 6.2 ശതമാനമായിരിക്കുമെന്നാണ് ഞങ്ങളുടെ അനുമാനം. എന്നാല്‍ നിലവിലെ ആഗോള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് മികച്ച പ്രകടനമാണ്.
ഡിമാന്‍ഡിലെ വളര്‍ച്ച ഇതേ നിലയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ മന്ദഗതിയിലുള്ള കയറ്റുമതി മെച്ചപ്പെട്ടേക്കാം. അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും ഇത് മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ശക്തമായ വളര്‍ച്ചയും ഉയരുന്ന പണപ്പെരുപ്പവും മൂലം പണനയം കര്‍ശനമാക്കാന്‍ ആര്‍ബിഐക്കുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാകും. ഓഗസ്റ്റിലും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ ആര്‍ബിഐയുടെ ഭാഗത്തു നിന്നും പ്രതീകാത്മക നിരക്ക് വര്‍ധന ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഗരിമ കപൂര്‍ മുംബൈയിലെ എലാറ കാപിറ്റലിലെ സാമ്പത്തിക വിദഗ്ധ
2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ജിഡിപി 7.8 ശതമാനത്തിലേക്ക് എത്തിയതിനു പിന്നില്‍ നഗര കേന്ദ്രീകൃതമായി സേവന ഡിമാന്‍ഡ് ഉയര്‍ന്നതും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നിക്ഷേപത്തിലുണ്ടായ വര്‍ധനയുമാണ്. 2024 സാമ്പത്തിക ര്‍ഷത്തില്‍ 6.2 ശതമാനം, 6.3 ശതമാനം എന്ന നിരക്കിലാണ് ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
അപ്രതീക്ഷിതമായ മഴ, ഓഗസറ്റിലെ മോശം കാലവര്‍ഷം എന്നിവ ഖാരിഫ്, റാബി വിളവെടുപ്പിനെ ബാധിക്കും. ഇത് ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡിനെയും, മൊത്തത്തിലുള്ള പണപ്പെരുപ്പത്തെയും ബാധിക്കും. പലിശ നിരക്കുകള്‍ താരതമ്യേന ഉയര്‍ന്നു തന്നെ നില്‍ക്കാന്‍ സാധ്യതയുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പ പ്രതീക്ഷകളുടെ സാമാന്യവത്കരണവുമാണ് ഇതിനു കാരണം. ആഗോള ഡിമാന്‍ഡ് മന്ദഗതിയിലായ (ചരക്കുകളും സവനങ്ങളും)തോടെ കയറ്റുമതി കുറഞ്ഞു. ഇന്ത്യന്‍ രൂപ ഏഷ്യയിലെ മറ്റ് കറന്‍സികള്‍ക്കെതിരെ ശക്തമായി തന്നെ തുടരുകയാണ്. ഇത് മത്സരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മുന്നോട്ടുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്.