image

27 March 2023 11:01 AM GMT

Mutual Funds

10,000 രൂപയുടെ എസ്ഐപി 1.24 കോടിയാക്കി മാറ്റി; ശതാബ്ദിയിലേക്കെത്തി കൊട്ടക് മ്യൂച്വല്‍ ഫണ്ട്

MyFin Bureau

kotak mutual fund reaches centenary
X

Summary

  • സ്വര്‍ണം,സ്ഥിര നിക്ഷേപം, പിപിഎഫ് തുടങ്ങിയ നിക്ഷേപങ്ങളേക്കാള്‍ ഇരട്ടിയോളം മൂല്യം നല്‍കുന്നതാണ് എസ്‌ഐപി നിക്ഷേപം


നിക്ഷേപങ്ങള്‍ക്കിടയില്‍ ക്ലാസ് പദവി തന്നെയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ ദീര്‍ഘകാല നിക്ഷേപത്തിന്. കോസ്റ്റ് ആവറേജിംഗിന്റെയും കോമ്പൗണ്ടിംഗിന്റെയും ഗുണങ്ങളോടെ ചെറിയ തുകയുടെ നിക്ഷേപം ലക്ഷങ്ങളും കോടികളുമായി മാറി മറിയുന്ന കാഴ്ച ദീര്‍ഘകാല എസ്ഐപി വഴികാണാന്‍ സാധിക്കും. ഇത്തരത്തില്‍ നിക്ഷേപകരുടെ മനസും അക്കൗണ്ടും നിറച്ച മ്യൂച്വല്‍ ഫണ്ടാണ് കൊട്ടക് ബ്ലൂ ചിപ്പ് ഫണ്ട്.

1998 ഡിസംബര്‍ 29നാണ് കൊട്ടക് ബ്ലൂ ചിപ്പ് ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ ആരംഭിച്ചത്. വിജയകരമായ 24 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി 25ാം വര്‍ഷത്തിലേക്ക് കടന്ന ഈ ലാര്‍ജ് കാപ് ഫണ്ടിലെ പ്രതിമാസം 10,000 രൂപ എസ്ഐപിയുടെ മൂല്യം 1.25 കോടിയായി. ഫണ്ട് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ 14.62 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കി.

പ്രകടനം

2022 ഡിസംബര്‍ 30നുള്ള കണക്ക് പ്രകാരം, ഒരു വര്‍ഷത്തിനിടെ ഫണ്ട് 7.83 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 1.24 ലക്ഷം രൂപയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫണ്ടിന്റെ വളര്‍ച്ച 17.03 ശതമാനം ആണ്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴിയുള്ള 3.60 ലക്ഷം രൂപയുടെ മൊത്തം നിക്ഷേപം 4.62 ലക്ഷമായി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ 14.73 ശതമാനം വളര്‍ച്ച നല്‍കി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 8.67 ലക്ഷമായി.

കഴിഞ്ഞ പത്ത് വര്‍ഷമായി ഫണ്ടിന്റെ വാര്‍ഷിക വളര്‍ച്ച 13.21 ശതമാനം ആണ്. ഇക്കാലയളവിലെ 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 23.89 ലക്ഷമായി. 12 ലക്ഷത്തിന്റെ നിക്ഷേപം ഏകദേശം ഇരട്ടിയോളമായി. ഫണ്ടില്‍ തുടക്കം മുതല്‍ 10,000 രൂപ പ്രതിമാസ എസ്ഐപി ചെയ്യുന്നൊരാള്‍ക്ക് 23.90 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 1.25 കോടി നേടാനായി. 14.62 ശതമാനം ആണ് വാര്‍ഷിക വളര്‍ച്ച.

10,000 രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചിരുന്നെങ്കില്‍ 14.35 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ 38,408 രൂപയാകും. ഇതേ തുക ഇക്കാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ 18,225 രൂപയും സ്ഥിര നിക്ഷേപമാണെങ്കില്‍ 16,062 രൂപയും പിപിഎഫ് ആണെങ്കില്‍ 17,228 രൂപയും വരുമാനം നല്‍കും.

കൊട്ടക് ബ്ലൂ ചിപ്പ് ഫണ്ട്

2023 മാര്‍ച്ച് 24 നുള്ള ഫണ്ട് എയുഎം 5259.24 കോടി രൂപയാണ്. ചെലവ് അനുപാതം 1.94 ശതമാനം ആണ്. ഡയറക്ട് പ്ലാനില്‍ ചെലവ് അനുപാതം 0.65 ശതമാനം ഈടാക്കുന്നു. റെഗുലര്‍ പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു 363.84 രൂപയാണ്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഓട്ടോമൊബൈല്‍ എന്നിങ്ങനെയാണ് ഫണ്ടിന്റെ പ്രധാന സെക്ടര്‍ അലോക്കേഷനുകള്‍.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഐടിസി ലിമിറ്റഡ്, മാരുതി സുസുക്കി ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ലിമിറ്റഡ് എന്നിവയാണ് കൊട്ടക് ബ്ലൂചിപ്പ് ഫണ്ടിന്റെ മികച്ച 10 സ്റ്റോക്ക് ഹോള്‍ഡിംഗുകള്‍.