4 Nov 2023 9:39 AM GMT
Summary
- ഒക്ടോബറിൽ 30 ഓഹരികളാണ് ലിസ്റ്റിംഗിനായി എത്തിയത്
- സെപ്റ്റംബറിനെ അപേക്ഷിച്ച് 68% ഇടിവാണ് ഒക്ടോബറിൽ കണ്ടത്
- ഒക്ടോബറിൽ നിക്ഷേപകർക്ക് ഏറ്റവും വലിയ ലാഭം നൽകിയത് ഗോയൽ സാൾട്ട്
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 145 കമ്പനികളാണ് ഇഷ്യൂവുമായി എത്തിയത്. ഇവ വിപണിയിൽ നിന്ന് 38053.37 കോടി സമാഹരിച്ചു. മുൻ സാമ്പത്തിക വര്ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രാഥമിക വിപണിയുടെ വലിയ വളർച്ചയാണ് ഇത് കാണിക്കുന്നത് .
സെപ്റ്റംബറിൽ മാത്രം ഇഷ്യൂവിനെത്തിയത് 50 കമ്പനികളാണ്. ഇതിൽ 14 പ്രധാന ഐപിഒകളും 36 എസ്എംഇ ഐപിഒകളും ഉൾപ്പെടുന്നു. മൊത്തം ഇഷ്യൂ വലുപ്പം 12953 കോടി രൂപയാണ്.
എന്നാൽ ഒക്ടോബർ മാസം അവസാനിക്കുമ്പോൾ പ്രാഥമിക വിപണിയിൽ പണം സ്വരുപിക്കാനെത്തിയ കമ്പനികളുടെ എണ്ണത്തിൽ സെപ്റ്റംബറിനെ അപേക്ഷിച്ച് 68 ശതമാനത്തിന്റെ ഇടിവാണ് കണ്ടത്. ഒക്ടോബറിൽ ഇഷ്യൂവുമായി എത്തിയത് 16 കമ്പനികളാണ്. ഇതിൽ നാലെണ്ണം പ്രധാന ഐപിഒകളും 12 എണ്ണം എസ്എംഇ ഐപിഒകളുമാണ്. മൊത്തം 5281 കോടി രൂപയാണ് ഇഷ്യൂ വലുപ്പം. ഇതിൽ വൻകിട കമ്പനികൾ 4987 കോടി രൂപയും ചെറുകിട കമ്പനികൾ 295 കോടി രൂപയും സമാഹരിച്ചു.
ഒക്ടോബറിൽ 30 ഓഹരികളാണ് ലിസ്റ്റിംഗിനായി എത്തിയത്. ഇതിൽ ആറ് പ്രധാന ഓഹരികളും 24 എസ്എംഇ ഓഹരികളുമാണ് ലിസ്റ്റിംഗ് നടത്തിയത്. മൊത്തം 30 കമ്പനികളിൽ നാലെണ്ണം മാത്രമാണ് ലിസ്റ്റിംഗ് സമയത് നിക്ഷേപകർക്ക് നഷ്ടം നൽകിയത്. ബാക്കി വരുന്ന 26 കമ്പനികളുടെ ഓഹരികളും പ്രീമിയത്തിലായിരുന്നു ലിസ്റ്റ് ചെയ്തത്.
ഒക്ടോബറിൽ നിക്ഷേപകർക്ക് ഏറ്റവും വലിയ ലാഭം നൽകിയത് എസ്എംഇ വിഭാഗത്തിൽ പെടുന്ന ഗോയൽ സാൾട്ട് ഓഹരികളാണ്. 258 ശതമാനം പ്രീമിയത്തിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വില 38 രൂപ. ലിസ്റ്റിംഗ് ദിവസത്തെ ക്ലോസിങ് പ്രൈസ് 136 രൂപ. നിലവിൽ ഓഹരികൾ 164 രൂപയിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇത് ഏകദേശം ഇഷ്യൂ വിലയിൽ നിന്നും 334 ശതമാനം ഉയർന്നതാണ്.
പ്രധാന ബോർഡിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ
ഒക്ടോബറിൽ ലിസ്റ്റ് ചെയ്തത് 6 വലിയ കമ്പനികളാണ്. ഇതിൽ നാല് കമ്പനികൾ പ്രീമിയത്തിൽ ലിസ്റ്റിംഗ് നടത്തിയപ്പോൾ രണ്ട് കമ്പനികൾ ഇഷ്യൂ വിലയേക്കാൾ താഴ്ന്നാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഈ വിഭാഗത്തിലെ ഓഹരികളുടെ പ്രകടനം നോക്കുകയാണെങ്കിൽ പ്ലാസ വെയേഴ്സ് ലിമിറ്റഡാണ് ഒക്ടോബറിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്. ഇഷ്യൂ വിലയായ 54 രൂപയിൽ നിന്ന് 48.57 ശതമാനം പ്രീമിയത്തിലായിരുന്നു ഓഹരികളുടെ അരങ്ങേറ്റം. ലിസ്റ്റിംഗ് ദിവസത്തെ ക്ലോസിങ് പ്രൈസ് 80.23 രൂപ.
പ്രധാന ബോർഡിൽ ലിസ്റ്റ് ചെയ്ത മറ്റു കമ്പനികളുടെ പ്രകടനം താഴെ കൊടുത്തിരിക്കുന്നു:
ലിസ്റ്റ് ചെയ്ത എസ്എംഇ ഓഹരികൾ
പതിനാറ് ചെറുകിട കമ്പനികളാണ് ഒക്ടോബറിൽ ഇഷ്യൂവുമായി വിപണിയിലെത്തിയത്. ലിസ്റ്റ് ചെയ്തതാകട്ടെ 24 കമ്പനികളുമാണ്. ഇതിൽ 22 കമ്പനികളും പ്രീമിയത്തിലായിരുന്നു ലിസ്റ്റിംഗ്. രണ്ട് കമ്പനികൾ നിക്ഷേപകർക്ക് നഷ്ടം നൽകി ലിസ്റ്റ് ചെയ്തു.
ഗോയൽ സാൾട്ട് ഓഹരികളാണ് നിക്ഷേപകർക്ക് മികച്ച ലാഭം നൽകിയത്. ഓഹരികൾ 258 ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റ് ചെയ്തത്.ഇഷ്യൂ വിലയായ 54 രൂപയിൽ നിന്ന് 48.57 ശതമാനം പ്രീമിയത്തിലായിരുന്നു ഓഹരികളുടെ അരങ്ങേറ്റം. ലിസ്റ്റിംഗ് ദിവസത്തെ ക്ലോസിങ് പ്രൈസ് 80.23 രൂപ.
വിന്യാസ് ഇന്നൊവേറ്റീവ് ടെക്നോളജി ഓഹരികളാണ് നിക്ഷേപകർക്ക് നേട്ടം നൽകിയ മറ്റൊന്ന്. ഇഷ്യൂ വിലയായി 165 രൂപയിൽ നിന്നും 110 ശതമാനത്തിന്റെ പ്രീമിയത്തിൽ ഓഹരികൾ ലിസ്റ്റ് ചെയ്തു. ലിസ്റ്റിംഗ് ഡേ ക്ലോസിങ് പ്രൈസ് 346.5 രൂപയായിരുന്നു. നിലവിൽ ഓഹരികൾ 483.05 രൂപയിലാണ് വിപണിയിലുള്ളത്. ഇത് ഇഷ്യൂ വിലയേക്കാൾ 193 ശതമാനം ഉയർന്നതുമാണ്.
എസ്എംഇ സെഗ്മെന്റിൽ ലിസ്റ്റ് ചെയ്ത മറ്റു കമ്പനികളുടെ പ്രകടനം താഴെ കൊടുത്തിരിക്കുന്നു