image

8 April 2023 7:30 AM GMT

Premium

10,000 രൂപയുണ്ടെങ്കില്‍ തുടങ്ങാം മോപ്പ് നിര്‍മാണം; ഒരു ലക്ഷം രൂപാവരെ വരുമാനം

MyFin Desk

10,000 രൂപയുണ്ടെങ്കില്‍ തുടങ്ങാം മോപ്പ് നിര്‍മാണം;  ഒരു ലക്ഷം രൂപാവരെ വരുമാനം
X

Summary

  • തുടങ്ങാന്‍ 10000 രൂപ
  • ലാഭ മാര്‍ജിന്‍ കൂടും ചെലവ് 30 രൂപ


ചെറിയ തോതില്‍ വീട്ടില്‍ ആരംഭിക്കാവുന്ന ചില ബിസിനസുകളുണ്ട്. വലിയ മുതല്‍മുടക്ക് ആവശ്യമില്ലാത്ത ഇത്തരം ചെറുകിട ബിസിനസുകള്‍ സംരഭകര്‍ക്ക് വലിയ വരുമാനം നല്‍കാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ക്ലീനിങ് മോപ്പ് നിര്‍മാണം. എന്നും എക്കാലത്തും വിപണിയുള്ള ക്ലീനിങ് മെറ്റീരിയലുകളില്‍ ഒന്നാണിത്. വീടുകളായാലും ഓഫീസുകളായാലും എല്ലാ ദിവസവും ശുചിത്വത്തോടോ പരിപാലിക്കാന്‍ ക്ലീനിങ് മെറ്റീരിയലുകള്‍ ആവശ്യമാണ്. അതുകൊണ്ട്തന്നെ ഈ കാറ്റഗറിയിലുള്ള ഒരു ഉല്പ്പന്നത്തിന്റെ നിര്‍മാണവും ബിസിനസും ഏറ്റെടുക്കുന്നത് നഷ്ടമാകില്ല. അതുകൊണ്ട് ക്ലീനിങ് മോപ്പ് നിര്‍മാണ ബിസിനസ് ആരംഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കാം. വെറും പതിനായിരം രൂപയുണ്ടെങ്കില്‍ തുടങ്ങാവുന്ന ബിസിനസാണിത്.

വീട്ടില്‍ തന്നെ തുടങ്ങാം

അത്യാവശ്യം സ്ഥല സൗകര്യമുള്ള വീടാണെങ്കില്‍ ഇത് നിര്‍മിക്കാന്‍ പ്രത്യേകം സ്ഥലം നിശ്ചയിക്കേണ്ടതില്ല. ഏതെങ്കിലും ഒരു മുറി സാധനങ്ങള്‍ സൂക്ഷിക്കാനായി മാറ്റിവെക്കുക. മോപ്പ് ഫിക്‌സ് ചെയ്യാനായി ചെറിയൊരു മെഷീന്‍ ആവശ്യമുണ്ട്. 4000 രൂപ മുതല്‍ 7000രൂപ വരെ മെഷീനിനായി നീക്കിവെക്കണം. ഇത് കോട്ടണ്‍ യാന്‍,കപ്പ് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ്.

നിര്‍മാണം

മോപ്പ് നിര്‍മിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തു കോട്ടണ്‍ യാന്‍ ആണ്. ഇവ വിപണിയില്‍ ലഭിക്കും. ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ നിന്നും ഇത് വാങ്ങാന്‍ സാധിക്കും. ഹോള്‍സെയില്‍ വിലയില്‍ വാങ്ങുമ്പോള്‍ ചെറിയ വില നല്‍കിയാല്‍ മതിയാകും. കിലോയ്ക്ക് വെറും 60 രൂപ മുതലാണ് വില ആരംഭിക്കുന്നത്. തടികൊണ്ടുള്ള സ്റ്റിക്കും മെറ്റല്‍ സ്റ്റിക്കും വിപണിയില്‍ ലഭിക്കും. കോട്ടണ്‍ യാനും സ്റ്റിക്കും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ക്ലാമ്പ്, കപ്പ് എന്നിവ കൂടി വേണം. ഇതൊക്കെ നാമമാത്ര വില നല്‍കി വാങ്ങാം. ഒരു മോപ്പിന്റെ നിര്‍മാണ ചെലവ് പരമാവധി 35 രൂപയാണ് . എന്നാല്‍ ഇവ വിപണിയില്‍ വില്‍ക്കുന്നത് 75 രൂപ മുതല്‍ 250 രൂപാവരെയാണ്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ കൂടുമ്പോള്‍ വിലയും കൂടും. കോട്ടണ്‍ യാനിന്റെ ഗുണനിലവാരമാണ് പ്രധാനമായും ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം.

മുതല്‍മുടക്ക്

ചെറിയ തോതില്‍ ഈ ബിസിനസ് തുടങ്ങാന്‍ പരമാവധി 10,000 രൂപ നീക്കിവെച്ചാല്‍ മതി. സ്ഥിര നിക്ഷേപം മെഷീനിനാണ് വേണ്ടി വരുന്നത്. ഇതിനായി 7000 രൂപ വരെ മാറ്റിവെക്കാം. 3000 രൂപയുടെ അസംസ്‌കൃത വസതുക്കളാണ് ആദ്യഘട്ടത്തില്‍ വേണ്ടത്. എല്ലാം കൂടി പതിനായിരം രൂപ ബിസിനസിനായി മുടക്കാം.

വിപണി

ക്ലീനിങ് മെറ്റീരിയലുകളുടെ വിപണി വളരെ വലുതാണ്. മൊത്തം വിപണിയുടെ 40%ത്തോളം പ്രാദേശിക വസ്തുക്കള്‍ക്കാണുള്ളത്. അതുകൊണ്ട് തന്നെ കാര്യമായി പരിശ്രമിച്ചാല്‍ വിപണനം എളുപ്പമുള്ളതാണ്. മികച്ച പാക്കേജിങ്ങും ബ്രാന്റിങ്ങുമൊക്കെ ഉറപ്പുവരുത്തിയാല്‍ മികച്ച ലാഭം കൊയ്യാം.

ഒരു ദിവസം ഏറ്റവും കുറഞ്ഞത് 1100 രൂപ മുതല്‍ 1600 രൂപാവരെ ലാഭം നേടാന്‍ സാധിക്കുന്ന ബിസിനസാണിത്. കുടില്‍ വ്യവസായമായി തുടങ്ങുന്നവര്‍ക്ക് മാസം അരലക്ഷം രൂപ വരുമാനം നേടാം. വില്‍പ്പന വര്‍ധിപ്പിക്കുന്തോറും ലാഭവും കൂടും. ഇടത്തരം രീതിയില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപവരെ എളുപ്പത്തില്‍ സമ്പാദിക്കാമെന്ന് ഈ മേഖലയിലുള്ള ബിസിനസുകാര്‍ പറയുന്നു.