- Home
- /
- Technology
- /
- സ്വപ്‌നം കാണാനാകാത്ത...
Summary
- 65,000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് ഡ്രീം11
- 2008ൽ ഐപിഎൽ ആരംഭിച്ചപ്പോഴാണ് ഡ്രീം 11 എന്ന ആശയം ഉദിച്ചത്
- മുമ്പ് നിരസിച്ചവര്‍ പോലും ഇന്ന് ഡ്രീം 11ന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ യുവ ശതകോടീശ്വരന്മാരില്‍ ഒരാളാണ് ഡ്രീം 11 സഹസ്ഥാപകനും സി.ഇ.ഒയുമായ ഹര്‍ഷ് ജെയിന്‍. 2008ല്‍ സുഹൃത്ത് ഭവിത് ഷെത്തുമായി...
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ യുവ ശതകോടീശ്വരന്മാരില്‍ ഒരാളാണ് ഡ്രീം 11 സഹസ്ഥാപകനും സി.ഇ.ഒയുമായ ഹര്‍ഷ് ജെയിന്‍. 2008ല്‍ സുഹൃത്ത് ഭവിത് ഷെത്തുമായി ചേര്‍ന്ന് ഡ്രീം11 ആപ്പ് നിര്‍മിച്ചതോടെയാണ് ഇവരുടെ സമയം തെളിഞ്ഞത്. ഇന്ന് 65,000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് ഡ്രീം11. നാലു കോടി രൂപയാണ് ഹര്‍ഷ് ജയിനിന്റെ വാര്‍ഷിക ശമ്പളം. മൂല്യം 847.8 കോടി രൂപ!
എന്താണ് ഡ്രീം 11
പ്രിയപ്പെട്ട കളിക്കാരെ സ്വന്തം ടീമുകളിലാക്കി പണം സമ്പാദിക്കാനുള്ള മാര്‍ഗം എന്ന് ഈ ആപ്പിനെ ചുരുക്കി വിശേഷിപ്പിക്കാം. ഒരിക്കല്‍ 150 പേര്‍ നിരസിച്ച ആശയമാണ് ഡ്രീം 11. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) വിജയമാണ് ഡ്രീം 11ന്റെ വിജയത്തിനു വഴിതെളിച്ചത്. ഏകദേശം 150 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കള്‍ ഈ ആപ്പിലുണ്ട്. ബിസിനസ് ആരംഭിക്കാന്‍ മികച്ച ആശയം കൈവശമുള്ളവര്‍ക്ക് ആവേശമാണ് ജെയിനും ഡ്രീം 11 ഉം.
ആനന്ദ് ജെയിനിന്റെ മകന്‍
ഡ്രീം11 സിഇഒ (കള്‍ച്ചര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍) ആയ ജെയിന്‍ ബിസിനസ് മാഗ്‌നറ്റ് ആനന്ദ് ജെയിനിന്റെ മകനാണ്. ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകനായി പലപ്പോഴും ആളുകള്‍ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ആനന്ദ് ജെയിന്‍. അംബാനി കുടുംബവുമായി അത്രയ്ക്കു ബന്ധം അദ്ദേഹത്തിനുണ്ട്.
ഇംഗ്ലണ്ടിലെ സെവെനോക്‌സ് ഹൈസ്‌കൂളിലാണ്(2001 മുതല്‍ 2003 വരെ) ഹര്‍ഷ് പഠിച്ചത്. തുടര്‍ന്ന് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ സയന്‍സ് ബിരുദം (2003 2007) നേടി. ഇതിനിടയില്‍ മൈക്രോസോഫ്റ്റില്‍ മൂന്ന് മാസത്തെ സമ്മര്‍ ഇന്റേണ്‍ പൂര്‍ത്തിയാക്കി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും ഈ 36കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്.
2010 ജൂലൈയില്‍ ഹര്‍ഷ് മുംബൈയില്‍ റെഡ് ഡിജിറ്റല്‍ എന്ന സോഷ്യല്‍ മീഡിയ ഏജന്‍സിയുടെ സഹസ്ഥാപകനായി. 2013 ല്‍ ഈ സ്ഥാപനം മുംബൈയിലെ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഗോസൂപ്പ് ഏറ്റെടുത്തു. 2017ല്‍ ഹര്‍ഷ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്റസി സ്‌പോര്‍ട്‌സിന്റെ പ്രസിഡന്റായി.
കായികസ്‌നേഹി
മുംബൈയില്‍ ജനിച്ച ഹര്‍ഷ് ജെയിനിനു കായിക മേഖലയോടും സാങ്കേതികവിദ്യയിലും താല്പര്യമായിരുന്നു .മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കടുത്ത ആരാധകനാണ് ജെയിണ്‍.
ഡ്രീം 11 എന്ന ആശയം
2008ല്‍ ഐപിഎല്‍ ആരംഭിച്ചപ്പോഴാണ് ഡ്രീം 11 എന്ന ആപ്പ് ആശയം ഹര്‍ഷ് ജെയിനിന്റെ തലയില്‍ ഉദിച്ചത്. തുടര്‍ന്നു കോളജ് സുഹൃത്തായ ഭവിത്തുമയി ചേര്‍ന്ന് ആപ്പ് തയ്യാറാക്കി. 2012 കാലത്ത് ഏകദേശം 150 ഓളം വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ നിരസിച്ച ആശയമാണ് ഡ്രീം 11.
എന്നാല്‍ മുമ്പ് നിരസിച്ചവര്‍ പോലും ഇന്ന് ഡ്രീം 11ന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്. കേവലം ഒരു ഫാന്റസി ആപ്പ് എന്നതിലുപരി വന്‍ ടൂര്‍ണമെന്റുകളുടെ സ്‌പോണ്‍സര്‍മാര്‍ വരെയാകാന്‍ ഡ്രീം 11 ന് കഴിഞ്ഞിട്ടുണ്ട്. ഫാന്റസി ആപ്പ് മേഖലയില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിച്ച ആപ്പ് കൂടിയാണ് ഡ്രീം 11.
ഹര്‍ഷ് കമ്പനിയുടെ ഉല്‍പ്പന്നം, ഡിസൈന്‍, ടെക്, മാര്‍ക്കറ്റിംഗ് എന്നിവയുടെ മേല്‍നോട്ടം വഹിക്കുമ്പോള്‍ ഭവിത് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.