1 March 2023 9:00 AM GMT
Summary
- രാജ്യത്തെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അല്‍റശീദ് എക്സ്ചേഞ്ചിന്റെ ലൈസന്‍സാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരിക്കുന്നത്
യുഎഇയില്‍ നിയമലംഘനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരേയുള്ള നടപടികള്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് കനപ്പിക്കുന്നു. നിയമംഘനം നടത്തിയ സാഹചര്യം പരിഗണിച്ച് ഒരു ധനകാര്യ സ്ഥാപനത്തിന്റെ ലൈസന്‍സ് കൂടി സെന്‍ട്രല്‍ ബാങ്ക് റദ്ദാക്കി.
രാജ്യത്തെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അല്‍റശീദ് എക്സ്ചേഞ്ചിന്റെ ലൈസന്‍സാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി നിയമലംഘനങ്ങളും കെടുകാര്യസ്ഥതയും സ്ഥാപനം നടത്തിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന് യുഎഇ സെന്‍ട്രല്‍ബാങ്ക് അറിയിക്കുന്നു.
ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള നിയമങ്ങള്‍ ഈ അടുത്ത് സെന്‍ട്രല്‍ബാങ്ക് കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മറ്റൊരു ധനവിനിമയ സ്ഥാപനത്തിന്റെ ലൈസന്‍സും കഴിഞ്ഞദിവസം യു.എ.ഇ സെന്‍ട്രല്‍ബാങ്ക് റദ്ദാക്കിയിരുന്നു.
എല്ലാ തരത്തിലുമുള്ള നിയമലംഘനങ്ങള്‍ക്കും കടുത്ത ശിക്ഷാനടപടികളും ലൈസന്‍സ് റദ്ദാക്കലടക്കമുള്ള നടപടികളും നേരിടേണ്ടിവരുമെന്നും സെന്‍ട്രല്‍ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.