image

13 March 2023 5:45 AM GMT

Mutual Funds

10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 43 ലക്ഷമാക്കി മാറ്റിയ മ്യൂച്വല്‍ ഫണ്ട് പ്ലാന്‍; നിക്ഷേപകര്‍ക്ക് ഇരട്ടയക്ക നേട്ടം

MyFin Bureau

Kotak Mahindra mutual funds
X

Summary

  • ക്ഷമയോടെ നിക്ഷേപിച്ചവര്‍ക്ക് മിന്നും ലാഭം നല്‍കിയ നിരവധി ഫണ്ടുകള്‍ വിപണിയില്‍ കാണാം


ദീര്‍ഘകല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായൊരു മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിക്ഷേപിക്കുക എന്നതാണ്. ക്ഷമയോടെ നിക്ഷേപിച്ചവര്‍ക്ക് മിന്നും ലാഭം നല്‍കിയ നിരവധി ഫണ്ടുകള്‍ വിപണിയില്‍ കാണാം. കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് ഫ്‌ളെക്‌സി കാപ് ഫണ്ട് റെഗുലര്‍ പ്ലാന്‍ ഇക്കൂട്ടത്തില്‍പ്പെടുത്താവുന്ന ഫണ്ടാണ്. 14 വര്‍ഷത്തെ നിക്ഷേപം വഴി 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 43 ലക്ഷം രൂപയാക്കി വളര്‍ത്തിയ ഫണ്ടാണിത്. 16 ലക്ഷമാണ് 43 ലക്ഷമായി വളര്‍ന്നത്.

എന്താണ് ഫ്‌ളെക്‌സി കാപ് ഫണ്ട്

കൊട്ടക് മ്യൂച്വല്‍ ഫണ്ടിലെ ഒരു ഫെളക്‌സി കാപ് ഫണ്ടിത്. ലാര്‍ജ് കാപ്, സ്‌മോള്‍ കാപ് പോലെ മ്യൂച്വല്‍ ഫണ്ടിലെ ഒരു വിഭാഗമാണിതും. ലാര്‍ജ് കാപ്, സ്‌മോള്‍ കാപ്, മിഡ് കാപ് എന്നിങ്ങനെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ വ്യത്യാസമില്ലാതെ എല്ലാ ഓഹരികളിലും നിക്ഷേപിക്കാന്‍ ഫ്‌ളെക്‌സി കാപ് ഫണ്ടുകളിലെ ഫണ്ട് മാനേജര്‍മാര്‍ക്ക് സാധിക്കും. വിപണി സാഹചര്യം അനുസരിച്ച് ഫ്‌ളെക്‌സി കാപ് ഫണ്ടുകളില്‍ ഓരോ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനിലെ ഓഹരികളെ ഉള്‍പ്പെടുത്താനും ഒഴിവാക്കാനും സാധിക്കും.

കൊട്ടക് ഫ്‌ളെക്‌സി കാപ് ഫണ്ട്

കൊട്ടക് ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ റെഗുലര്‍ സ്‌കീം 2009 സെപ്റ്റംബര്‍ 11 നാണ് ആരംഭിക്കുന്നത്. ദീര്‍ഘകാല പാരമ്പര്യമുള്ള ഫണ്ട് യൂറോസോണ്‍ പ്രതിസന്ധി, നോട്ട് നിരോധനം, കോവിഡ് തുടങ്ങിയ വിവിധ പ്രതിസന്ധി ഘട്ടങ്ങളിലെ വിപണി സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മികച്ച പ്രകടനം തന്നെയാണ കൊട്ടക് ഫെള്ക്‌സി കാപ് ഫണ്ടിന്റേത്. കൊട്ടക് ഫ്‌ളെക്‌സി കാപ് ഫണ്ടില്‍ 35,775 കോടി രൂപയാണ് ഫണ്ട് മൂല്യം. റെഗുലര്‍ പ്ലാനിന്റെ ചെലവ് അനുപാതം 1.59 ശതമാനമാണ്. ഇവിടെ കാറ്റഗറി ആവറേജ് വരുന്നത് 2.09 ശതമാനമാണ്. നെറ്റ് അസറ്റ് വാല്യു 53.381 രൂപ (2023 മാര്‍ച്ച് 9ലെ കണക്കുപ്രകാരം).

കൊട്ടക് ഫ്‌ളെക്‌സി കാപ് ഫണ്ട് പെര്‍ഫോര്‍മന്‍സ്

കൊട്ടക് ഫ്ളെക്സി കാപ് ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ ആരംഭിക്കുന്ന സമയത്ത് ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ മാര്‍ച്ച് 9നുള്ള മൂല്യം 5,33,810 രൂപയാണ്.13.21 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്. 2009 ല്‍ ഫണ്ട് ആരംഭിച്ചത് മുതല്‍ 10,000 രൂപയുടെ പ്രതിമാസ എസ്ഐപി തുടങ്ങിയൊരാള്‍ക്ക് 2023 മാര്‍ച്ച് ഒന്‍പത് നുള്ള മൂല്യം 43,80,257 രൂപയായിരിക്കും. 13.71 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഫണ്ട് നല്‍കിയത്. 16.20 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നാണ് ഈ തുക നേടിയത്.

10 വര്‍ഷത്തെ നിക്ഷേപത്തിന് 13.23 ശതമാനം വാര്‍ഷിക വളര്‍ച്ച ഫണ്ട് നല്‍കി. 12 ലക്ഷത്തിന്റെ നിക്ഷേപം 23,91,825 രൂപയാക്കി. അഞ്ച് വര്‍ഷത്തിനിടെ ഫണ്ടിന്റെ വാര്‍ഷിക വളര്‍ച്ച 11.85 ശതമാനമായിരുന്നു. ആറ് ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 8,07,774 രൂപ നേടാനായി. മൂന്ന് വര്‍ഷത്തിനിടെ 3.60 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 4,33,363 രൂപ നേടാം. 12.44 ശതമാനമാണ് വാര്‍ഷിക റിട്ടേണ്‍.

പ്രധാന നിക്ഷേപങ്ങള്‍

കൊട്ടക് ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങള്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ലിമിറ്റഡ്, ലാര്‍സെന്‍ ആന്‍ഡ് ടെര്‍ബോ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്. അള്‍ട്രടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രസീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ആര്‍എഫ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് എന്നിവയാണ്.