image

16 Jan 2025 1:53 PM GMT

News

പ്രവാസി ക്ഷേമനിധി; അംഗങ്ങൾ മൊബൈൽ നമ്പർ ജനുവരി 31നകം അപ്‌ഡേറ്റ് ചെയ്യണം

MyFin Desk

പ്രവാസി ക്ഷേമനിധി; അംഗങ്ങൾ മൊബൈൽ നമ്പർ ജനുവരി 31നകം അപ്‌ഡേറ്റ് ചെയ്യണം
X

പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും അവരുടെ മൊബൈൽ നമ്പർ ജനുവരി 31നകം അപ്‌ഡേറ്റ് ചെയ്യണം. ബോർഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റർ ചെയ്ത സമയത്ത് അംഗങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ബോർഡിൽ നിന്ന് വിളിക്കുമ്പോൾ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈൽ ഫോൺ അപ്‌ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകുന്നത്.

ആദ്യകാലങ്ങളിൽ മൊബൈൽ നമ്പർ നൽകാതെ അംഗത്വം എടുത്തിട്ടുള്ളവർക്ക് www.pravasikerala.org എന്ന വെബ്‌സൈറ്റിൽ കയറി ' നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷൻ' എന്ന ലിങ്കിലൂടെ പുതിയ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അംഗത്വ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ മാറിയിട്ടുള്ളവർ വെബ്‌സൈറ്റിലൂടെ സ്വന്തം പ്രൊഫൈലിൽ കയറി ' മൊബൈൽ നമ്പർ അപ്‌ഡേഷൻ' എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവർ info@keralapravasi.org എന്ന മെയിലിൽ അപേക്ഷ നൽകേണ്ടതാണെന്നും സി ഇ ഒ എന്നിവർ അറിയിച്ചു.