22 March 2023 7:49 AM GMT
Summary
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പിഎഫ്‌സി ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ്
പൊതു മേഖല സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷൻ, അടുത്ത സാമ്പത്തിക വർഷത്തിൽ 80,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. തുകയിൽ 40,000 കോടി രൂപ ദീർഘകാല ആഭ്യന്തര വായ്പയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
20,000 കോടി രൂപ ദീർഘ കാല വിദേശ വായ്പയിലൂടെയും, 10,000 കോടി രൂപ ഹ്രസ്വ കാല വായ്പയിലൂടെയും,10000 കോടി രൂപ വാണിജ്യ വായ്പയിലൂടെയും സമാഹരിക്കും. 2023 -24 സാമ്പത്തിക വർഷത്തിൽ തുക സമാഹരിക്കുന്നതിനാണ് കമ്പനി ബോർഡ് അനുമതി നൽകിയിട്ടുള്ളത്.
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പിഎഫ്‌സി ഒരു പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് (എൻബിഎഫ്‌സി).
കൂടാതെ ഇന്ന് നടക്കാനിരിക്കുന്ന യോഗത്തിൽ നടപ്പു സാമ്പത്തിക വർഷത്തിലെ നാലാമത്തെ ഇടക്കാല ലാഭ വിഹിതം നൽകുന്നതിനുള്ള കാര്യവും പരിഗണിക്കുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. വിപണിയിൽ ഇന്ന് പി എഫ് സിയുടെ ഓഹരികൾ 1.15 ശതമാനം ഉയർന്ന് 155.95 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.