image

7 May 2022 12:23 AM GMT

Banking

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ

Agencies

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ
X

Summary

കൊളബോ: ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ പ്രഖ്യാപനം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തിനായി പൊതു സുരക്ഷ ഉറപ്പാക്കാനും, അവശ്യ സേവനങ്ങള്‍ നിലനിര്‍ത്താനുമാണ് രാജപക്സെയുടെ തീരുമാനമെന്ന് പ്രസിഡന്‍ഷ്യല്‍ മീഡിയ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെയും സര്‍ക്കാരിന്റെയും രാജി ആവശ്യപ്പെട്ട് ആഴ്ചകള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഗോതബായ രാജപക്‌സെയുടെ […]


കൊളബോ: ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ പ്രഖ്യാപനം.

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.

രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തിനായി പൊതു സുരക്ഷ ഉറപ്പാക്കാനും, അവശ്യ സേവനങ്ങള്‍ നിലനിര്‍ത്താനുമാണ് രാജപക്സെയുടെ തീരുമാനമെന്ന് പ്രസിഡന്‍ഷ്യല്‍ മീഡിയ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെയും സര്‍ക്കാരിന്റെയും രാജി ആവശ്യപ്പെട്ട് ആഴ്ചകള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഗോതബായ രാജപക്‌സെയുടെ ഈ നടപടി.

അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും കടുത്ത വിദേശ നാണ്യ പ്രതിസന്ധിയും ഇതുമൂലമുണ്ടായ വൈദ്യുതി മുടക്കവും ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു.

രാജപക്സെയുടെ സ്വകാര്യ വസതിക്ക് നേരെ നടന്ന ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് അത് പിന്‍വലിക്കുകയും ചെയ്തു. 'ഗോതാ ഗോ ഹോം' എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. വിദേശ നാണ്യ കരുതല്‍ ശേഖരം തീര്‍ന്നത് ഭക്ഷ്യ-ഇന്ധന ക്ഷാമത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയായിരുന്നു. ഇത് നിത്യ ജീവിതം ചെലവേറിയതാക്കി.

സുപ്രധാന ഇറക്കുമതിക്ക് സര്‍ക്കാരിന് പണമില്ലാതായി, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയും ഇന്ധനം, മരുന്നുകള്‍, വൈദ്യുതി വിതരണം എന്നിവയില്‍ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്തു.

സ്ഥിതി ഗതികള്‍ രൂക്ഷമായിട്ടും പ്രസിഡന്റ് ഗോതബായ രാജപക്സെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയും രാജിവയ്ക്കാന്‍ വിസമ്മതിച്ചതും പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നു.