image

4 March 2022 7:54 AM GMT

Banking

ലിംഗഭേദമന്യേ പാരന്റിങ് അവധി നൽകി എബിബി

Myfin Editor

ലിംഗഭേദമന്യേ പാരന്റിങ് അവധി നൽകി എബിബി
X

Summary

മുംബൈ: ഡിജിറ്റല്‍ വ്യവസായങ്ങള്‍, ഹെവി ഇലെക്ട്രിക്കൽസ് എന്നിവ നടത്തുന്ന എബിബി ഇന്ത്യ ഒരു വിപ്ലവകരമായ മാറ്റത്തിന് ചുവടുവച്ചിരിക്കുന്നു. ലിംഗ ഭേദമില്ലാതെ മാതാവിനും പിതാവിനും അവധി അനുവദിച്ചുകൊണ്ടുള്ള അറിയിപ്പാണ് വ്യാഴാഴ്‌ച കമ്പനി പുറത്ത് വിട്ടത്. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കൂടെയുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. മൂന്നുവയസ്സില്‍ താഴെയുള്ള ദത്തെടുത്ത കുട്ടികളുള്ള മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവർ ഈ മാറ്റത്തില്‍ പങ്കാളികളാവും. LGBTQ ദമ്പതികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. കമ്പനി ജീവനക്കാരനായ വ്യക്തി നവജാതശിശുവിനേയും അമ്മയേയും പരിചരിക്കുന്ന […]


മുംബൈ: ഡിജിറ്റല്‍ വ്യവസായങ്ങള്‍, ഹെവി ഇലെക്ട്രിക്കൽസ് എന്നിവ നടത്തുന്ന എബിബി ഇന്ത്യ ഒരു വിപ്ലവകരമായ മാറ്റത്തിന് ചുവടുവച്ചിരിക്കുന്നു. ലിംഗ ഭേദമില്ലാതെ മാതാവിനും പിതാവിനും അവധി അനുവദിച്ചുകൊണ്ടുള്ള അറിയിപ്പാണ് വ്യാഴാഴ്‌ച കമ്പനി പുറത്ത് വിട്ടത്.

മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കൂടെയുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

മൂന്നുവയസ്സില്‍ താഴെയുള്ള ദത്തെടുത്ത കുട്ടികളുള്ള മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവർ ഈ മാറ്റത്തില്‍ പങ്കാളികളാവും. LGBTQ ദമ്പതികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

കമ്പനി ജീവനക്കാരനായ വ്യക്തി നവജാതശിശുവിനേയും അമ്മയേയും പരിചരിക്കുന്ന ആള്‍ ആണെങ്കില്‍ അയാള്‍ക്ക് നാല് ആഴ്ച്ച രക്ഷാകര്‍ത്താ അവധിയെടുക്കാനുള്ള അംഗീകാരവും പുതിയ പദ്ധതിയുടെ കീഴിലുണ്ട്. രാജ്യത്തെ മെറ്റേണിറ്റി നിയമം അനുസരിച്ച് കുഞ്ഞിനു വേണ്ടി പ്രാഥമിക പരിചരണം നല്‍കുന്ന വ്യക്തിക്ക് ഇരുപത്തിയാറ് ആഴ്ച്ചത്തെ അവധിക്ക് അര്‍ഹതയുണ്ട്.

എല്ലാവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്താനും, ജോലി സ്ഥലങ്ങളില്‍ സമത്വം ഉറപ്പാക്കാനും കമ്പനി ശ്രമിക്കുന്നു. ലിംഗനിക്ഷ്പക്ഷ സമീപനം വഴി കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും പ്രാധാന്യവും കരുതലും ഉറപ്പാക്കുന്നു.

ജീവനക്കാര്‍ക്ക് അവരുടെ കുടുംബാങ്ങള്‍ക്കൊപ്പം പൂര്‍ണ്ണമായി സമയം വിനിയോഗിക്കാന്‍ കഴിയുന്ന ഒരു പ്രധാന നാഴികകല്ലാണ് തുറന്നിരിക്കുന്നതെന്ന് എബിബി ഇന്ത്യ കണ്‍ഡ്രി ഹെഡും മാനേജറുമായ സജീവ് ശര്‍മ്മ പറഞ്ഞു.