image

4 Feb 2022 7:03 AM GMT

Banking

50 ദശലക്ഷത്തിലധികം ആളുകളെ സംഘര്‍ഷങ്ങള്‍ ബാധിച്ചു; യു എന്‍

PTI

50 ദശലക്ഷത്തിലധികം ആളുകളെ സംഘര്‍ഷങ്ങള്‍ ബാധിച്ചു; യു എന്‍
X

Summary

അഫ്ഘാനിസ്ഥാൻ, ലിബിയ, സിറിയ, യെമന്‍ തുടങ്ങിയ നഗരങ്ങളില്‍ ജീവിക്കുന്ന 50 ദശലക്ഷത്തിലധികം ആളുകള്‍ വിവിധ തരം സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ടെന്നും ഇവിടെ ജീവിക്കുന്നവര്‍ കൊല്ലപ്പെടാനോ പരിക്കേല്‍ക്കാനോ സാധ്യത വളരെ കൂടുതലാണെന്നും യുഎന്‍ മേധാവി പറഞ്ഞു. ഇവിടെയുള്ള പൗരന്മാരെ ചില സന്ദര്‍ഭങ്ങളില്‍ ശത്രുക്കളായി തെറ്റിദ്ധരിച്ചേക്കാമെന്നും അതിനാല്‍ ഇവരെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഗാസയില്‍ നടന്ന പോരാട്ടത്തില്‍ നിരവധി സ്‌കൂളുകളും ആശുപത്രികളും നശിക്കുകയും ഏകദേശം 800,000 ആളുകള്‍ വെള്ളമില്ലാതെ […]


അഫ്ഘാനിസ്ഥാൻ, ലിബിയ, സിറിയ, യെമന്‍ തുടങ്ങിയ നഗരങ്ങളില്‍ ജീവിക്കുന്ന 50 ദശലക്ഷത്തിലധികം ആളുകള്‍ വിവിധ തരം സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ടെന്നും ഇവിടെ ജീവിക്കുന്നവര്‍ കൊല്ലപ്പെടാനോ പരിക്കേല്‍ക്കാനോ സാധ്യത വളരെ കൂടുതലാണെന്നും യുഎന്‍ മേധാവി പറഞ്ഞു.

ഇവിടെയുള്ള പൗരന്മാരെ ചില സന്ദര്‍ഭങ്ങളില്‍ ശത്രുക്കളായി തെറ്റിദ്ധരിച്ചേക്കാമെന്നും അതിനാല്‍ ഇവരെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇസ്രയേലും ഹമാസും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഗാസയില്‍ നടന്ന പോരാട്ടത്തില്‍ നിരവധി സ്‌കൂളുകളും ആശുപത്രികളും നശിക്കുകയും ഏകദേശം 800,000 ആളുകള്‍ വെള്ളമില്ലാതെ കഷ്ടത്തിലാവുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹൈസ്‌കൂളിന് പുറത്ത് നടന്ന സ്‌ഫോടനാത്മക ആക്രമണത്തില്‍ 90 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 240 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളായിരുന്നു.

ഇറാഖിലെ മൊസൂളില്‍ 80% വീടുകള്‍ നശിക്കുകയും ഇതിന്റെ ഫലമായി 300,000 ആളുകള്‍ക്ക് താമസ സ്ഥലം മാറേണ്ടിവരികയും ചെയ്തു, യു എൻ പത്രക്കുറിപ്പിൽ പറയുന്നു.