image

31 Jan 2022 12:08 PM GMT

Banking

കാശ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് യു എന്‍ മേധാവി

PTI

കാശ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് യു എന്‍ മേധാവി
X

Summary

യു എന്‍: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. യു എന്‍ എടുത്ത നിലപാടുകളും പ്രമേയങ്ങളും കാശ്മീരിന് അനുകൂലമായാണ്. കാശ്മീരില്‍ സമാധാനം പുനസൃഷ്ടിക്കാന്‍ യു എന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോള്‍ കാശ്മീരില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് […]


യു എന്‍: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്.

യു എന്‍ എടുത്ത നിലപാടുകളും പ്രമേയങ്ങളും കാശ്മീരിന് അനുകൂലമായാണ്. കാശ്മീരില്‍ സമാധാനം പുനസൃഷ്ടിക്കാന്‍ യു എന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോള്‍ കാശ്മീരില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗുട്ടെറസ്.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയിൽ ഒരു മൂന്നാം കക്ഷി ഇടപെടുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും ഇരുരാജ്യങ്ങളും വിഷയം ഉഭയകക്ഷി ചര്‍ച്ച ചെയ്യുമെന്നും രാജ്യം വ്യക്തമാക്കി.

2019 ഓഗസ്റ്റില്‍ നടത്തിയ പ്രസ്താവനയില്‍ ഗുട്ടെറസ് 1972 ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ സിംല ഉടമ്പടിയെക്കുറിച്ചു സൂചിപ്പിച്ചു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പുവെച്ച സിംല കരാര്‍ കാശ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ മധ്യസ്ഥത നിരസിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും പരിഹരിക്കണമെന്ന് ഈ കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.