image

14 Jan 2022 1:27 AM GMT

Banking

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ (ഇന്റര്‍പോള്‍)

MyFin Desk

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ (ഇന്റര്‍പോള്‍)
X

Summary

ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോള്‍ ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പോലീസ് സ്ഥാപനമാണ്


ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഇന്റര്‍പോള്‍ലോകമെമ്പാടുമുള്ള പോലീസിന്റെ സഹകരണവും കുറ്റകൃത്യ നിയന്ത്രണവും...

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഇന്റര്‍പോള്‍
ലോകമെമ്പാടുമുള്ള പോലീസിന്റെ സഹകരണവും കുറ്റകൃത്യ നിയന്ത്രണവും സുഗമമാക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ്. ഫ്രാന്‍സിലെ ലിയോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോള്‍ ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പോലീസ് സ്ഥാപനമാണ്. സംഘനയ്ക്ക് ലോകമെമ്പാടും ഏഴ് പ്രാദേശിക ബ്യൂറോകളും 195 അംഗരാജ്യങ്ങളിലും ഒരോ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുമുണ്ട്.

1914ലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് സമ്മേളനത്തിലാണ് ഇന്റര്‍പോള്‍ രൂപീകരിച്ചത്. നിയമപാലകരില്‍ സഹകരണം ചര്‍ച്ച ചെയ്യാന്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. 1923 സെപ്റ്റംബറില്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് കമ്മീഷന്‍ എന്ന പേരില്‍ ഇത് സ്ഥാപിതമായി. 1930 ല്‍ അതിന്റെ നിലവിലുള്ള പല ചുമതലകളും സ്വീകരിച്ചു. 1938ല്‍ ഓര്‍ഗനൈസേഷന്‍ നാസി നിയന്ത്രണത്തിലായതോടെ ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് 1956 ല്‍, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് കമ്മീഷന്‍ ഒരു പുതിയ ഘടന സ്വീകരിക്കുകയും ഇന്റര്‍പോള്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

ഇന്റര്‍പോള്‍ ലോകമെമ്പാടുമുള്ള നിയമപാലകര്‍ക്ക് കേസ് അന്വേഷണങ്ങള്‍ക്കുള്ള
പിന്തുണയും വൈദഗ്ധ്യവും പരിശീലനവും നല്‍കുന്നു. ഇത് പ്രധാനമായും മൂന്ന് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തീവ്രവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവ.