30 Jun 2023 3:15 PM IST
Summary
- മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പെയ്‌നിനെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്
- നന്നായി പ്രവര്‍ത്തിക്കുന്നതിനെ അനുകരിക്കുന്നത് തെറ്റല്ലെന്നും പുടിന്‍
- ഉപരോധങ്ങള്‍ക്കിടെ ഇന്ത്യനല്‍കുന്ന പിന്തുണയ്ക്ക് റഷ്യന്‍ പ്രശംസ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയുടെ വലിയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യയുടെ ഏജന്‍സി ഫോര്‍ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് (എഎസ്ഐ) മോസ്‌കോയില്‍ സംഘടിപ്പിച്ച ഫോറത്തിലാണ് പുടിന്‍ ഈ പരാമര്‍ശം നടത്തിയത്. മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' കാമ്പയിന്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
' ഞങ്ങളുടെ വലിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഷങ്ങള്‍ക്ക് മുമ്പ് മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി ആരംഭിച്ചു. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ശരിക്കും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
നന്നായി പ്രവര്‍ത്തിക്കുന്നതിനെ അനുകരിക്കുന്നത് ഒരു തെറ്റല്ല. അത് ഹാനികരവുമല്ല. അത് സൃഷ്ടിച്ചത് ഞങ്ങളുടെ സുഹൃത്തുക്കളാണെങ്കിലും, ''പ്രസിഡണ്ടിനെ ഉദ്ധരിച്ച് ആര്‍ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി 2014 ല്‍ പ്രധാനമന്ത്രി മോദി ആരംഭിച്ചതാണ്, കൂടാതെ രാജ്യത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും കമ്പനികളെ സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഈ മേഖലയിലേക്ക് നിക്ഷേപവും ക്ഷണിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ നയങ്ങള്‍ കാരണം റഷ്യന്‍ കമ്പനികള്‍ക്കുള്ള അവസരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇവിടെ ഇന്ത്യ നല്‍കുന്ന പിന്തുണയെ പുടിന്‍ പ്രശംസിക്കുകയയും ചെയ്തു.
റഷ്യയുടെ എണ്ണ കയറ്റുമതി കൂടുതലും ഇന്ന് ഇന്ത്യയിലേക്കാണ്. ഉപരോധങ്ങള്‍ വകവെക്കാതെ ഇന്ത്യ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുകയായിരുന്നു. ഇതിന് മോസ്‌കോ വിലക്കുറവും പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഫലപ്രദമായ മാതൃക സൃഷ്ടിച്ചതിന് ഇന്ത്യന്‍ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ട് പുടിന്‍ 'നമ്മുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും പ്രവര്‍ത്തനക്ഷമവും സവിശേഷതകളും ഉള്ളതാക്കുന്നതിനെക്കുറിച്ച്' ചിന്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
വ്യാവസായിക ഉല്‍പ്പന്ന രൂപകല്‍പന ആഭ്യന്തര ബിസിനസിന്റെ വികസനത്തില്‍ പ്രധാനമാകണമെന്നും പ്രസിഡന്റ് പറഞ്ഞു.
1.4 ബില്യണ്‍ ജനങ്ങളുള്ള , ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയുമായ ഇന്ത്യ ആഗോള കമ്പനികള്‍ക്ക് പ്രിയ ഇടമാണ്. ഒരു വലിയ ഉപഭോക്തൃ വിപണിയാണ് ഇന്ത്യ-റിപ്പോര്‍ട്ട് പറയുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കയറ്റുമതി പ്രകടനം 2014ല്‍ 468 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 770 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
2014-ലെ 36 ബില്യണ്‍ ഡോളറില്‍ നിന്ന് 2020-21-ല്‍ 81 ബില്യണ്‍ ഡോളറായി ഉയര്‍ന്ന നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്കിലും ഇന്ത്യ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി
പുടിനെതിരെ വിമതര്‍ കലാപശ്രമം നടത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടിയായിരുന്നു ഇത്. വാഗ്‌നര്‍ ഗ്രൂപ്പ് നടത്തിയ കലാപവും വെല്ലുവിളിയും രണ്ട് ദശാബ്ദത്തിലേറെ നീണ്ട ഭരണത്തില്‍ പ്രസിഡന്റ് പുടിനെതിരെ വന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി കരുതപ്പെടുന്നു. റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവ്, കലാപത്തെ തുടര്‍ന്നുള്ള രാജ്യത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം എന്‍എസ്എ അജിത് ഡോവലിനെ അറിയിച്ചിരുന്നു.