24 Jan 2024 8:38 AM
Summary
- മറികടന്നത് നിക്കി ഹേലിയെ
- മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ കൂടിയായ ഹേലിക്ക് ന്യൂഹാംഷെയറിലെ ഫലം നിരാശയേകുന്നതാണ്
- 52.5 ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്
ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് കരുത്തേകി നല്‍കിയിരിക്കുകയാണ് ന്യൂഹാംഷെയറിലെ പ്രൈമറി തിരഞ്ഞെടുപ്പ് വിജയം.
ഇന്നലെയായിരുന്നു ന്യൂഹാംഷെയറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ്.
52.5 ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്ന ഇന്ത്യന്‍ വംശജയായ നിക്കി ഹേലിക്ക് ലഭിച്ചത് 46 ശതമാനം വോട്ടുകളും.
വലിയ അട്ടിമറി പ്രതീക്ഷിച്ച മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ കൂടിയായ ഹേലിക്ക് ന്യൂഹാംഷെയറിലെ ഫലം നിരാശയേകുന്നതാണ്.
അതേസമയം, ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കവേയാണ് ട്രംപ്് പ്രൈമറി തിരഞ്ഞെടുപ്പ് വിജയം നേടിയിരിക്കുന്നത്. എട്ട് ദിവസം മുന്‍പ് നടന്ന അയോവ കോക്കസസിലും ട്രംപ് ആയിരുന്നു വിജയിച്ചത്.