image

6 Dec 2022 7:00 AM GMT

Kerala

തക്കാളി കര്‍ഷകര്‍ക്ക് കൈതാങ്ങുമായി സര്‍ക്കാര്‍

MyFin Bureau

state government given relief tomato farmers
X

Summary

  • പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളെ ഏകോപിപ്പിച്ചു കൊണ്ട് അടിയന്തരമായി 100 ടണ്‍ തക്കാളി കിലോയ്ക്ക് 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടിയാണ് സഹകരണ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ തന്നെ സംഭരണം ആരംഭിക്കും.


തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളി വിലയിലുണ്ടായ ഇടിവില്‍ കര്‍ഷകര്‍ക്കുണ്ടായ കനത്ത പ്രഹരത്തിന് ആശ്വാസവുമായി സര്‍ക്കാര്‍. ഒരു കിലോഗ്രാം തക്കാളിക്ക് 15 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ തീരുമാനിച്ചതായി മന്ത്രി എന്‍ വാസവന്‍ അറിയിച്ചു. സംസ്ഥാന സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

പാലക്കാട്, ചിറ്റൂര്‍ പ്രദേശത്തെ തക്കാളി കര്‍ഷകര്‍ക്ക് ഒരു കിലോക്ക് ഒരു രൂപ എന്ന നിരക്കിലാണ് ഇടനിലക്കാര്‍ തക്കാളി വാങ്ങുന്നത്. ഈ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളെ ഏകോപിപ്പിച്ചു കൊണ്ട് അടിയന്തരമായി 100 ടണ്‍ തക്കാളി കര്‍ഷകര്‍ക്ക് കൈതാങ്ങുമായി സര്‍ക്കാര്‍

നടപടിയാണ് സഹകരണ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ തന്നെ സംഭരണം ആരംഭിക്കും.

ആവശ്യമെങ്കില്‍ തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്നും കര്‍ഷകരെ ചേര്‍ത്തു പിടിക്കാന്‍ സഹകരണമേഖല കൂടെ ഉണ്ടാകുമെന്നത്തിനുമുള്ള ഉറപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.