image

10 April 2023 12:00 PM

Kerala

ഒന്നാം പാദത്തിൽ 8,000 കോടി രൂപ ബോണ്ട് ഇറക്കാൻ ലക്ഷ്യമിട്ട് കേരളം

C L Jose

ഒന്നാം പാദത്തിൽ 8,000 കോടി രൂപ ബോണ്ട് ഇറക്കാൻ ലക്ഷ്യമിട്ട് കേരളം
X

Summary

  • ബോണ്ട് വില്പനയിൽ ആർബിഐ ടൈംടേബിൾ വീണ്ടും പ്രഹസനമായി മാറുമോ
  • ധനക്കമ്മിയുടെ 70 ശതമാനവും സമാഹരിക്കുന്നത് കടപ്പത്രങ്ങളിലൂടെ


തിരുവനന്തപുരം: മറ്റൊരു സാമ്പത്തിക വർഷം കൂടി (2023-24; FY24) ആരംഭിച്ചുകഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഒന്നാം പദത്തിലേക്കുള്ള വായ്പയെടുക്കൽ കലണ്ടർ റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കി..

എന്നാൽ, ആർബിഐയുടെ കടമെടുക്കൽ കലണ്ടറിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നതാണ് കാതലായ ചോദ്യം. വാസ്തവത്തിൽ, 2024 സാമ്പത്തിക വർഷത്തേക്കുള്ള കേരളത്തിന്റെ ബോണ്ട് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് നാളെ നടക്കേണ്ടിയിരുന്ന 2,000 കോടി രൂപയുടെ കന്നി പദ്ധതി പോലും സാധിക്കുന്നില്ല എന്നതാണ് ഇവിടെ തെളിയുന്നത്.

2023-24 (FY24) ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, കേരളം 39,662 കോടി രൂപ കടമെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്; ഇത് 2024 സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തിന്റെ ധനക്കമ്മിയാണ്, അതായത്, ഈ വർഷത്തേക്കു കണക്കാക്കിയിട്ടിള്ള ജിഡിഎസ്ഡിപി (GDSP) യുടെ 3.5 ശതമാനമാനം.

ചരിത്രപരമായി, സംസ്ഥാനത്തിന്റെ ധനക്കമ്മിയുടെ 70 ശതമാനവും സമാഹരിക്കുന്നത് സംസ്ഥാന വികസന വായ്പ (എസ്ഡിഎൽ; SDL) അല്ലെങ്കിൽ കടപ്പത്രങ്ങളിലൂടെയാണ്.

വിപണി വായ്പകൾക്കായി തയ്യാറാക്കിയ ആർബിഐ കലണ്ടർ അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളം വിപണിയിൽ നിന്ന് മൊത്തം 8,000 കോടി രൂപ കടമെടുക്കും.

സംസ്ഥാനത്തിന്റെ ശേഷിക്കുന്ന വിപണി വായ്പകളുടെ ലൈൻ-അപ്പ് ഇപ്രകാരമാണ്: മെയ് 02-ന് 2,000 കോടി; മെയ് 16ന് 1000 കോടി രൂപ; മെയ് 30ന് 1500 കോടി രൂപ; ജൂൺ 13ന് 1000 കോടി, ജൂൺ 26ന് 500 കോടി.

എന്നാൽ ഇവിടെ പല വിശകലന വിദഗ്ധരും ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യം, സംസ്ഥാനങ്ങൾ പിന്തുടരേണ്ട യഥാർത്ഥ വായ്പാ രീതിക്ക് ആർബിഐയുടെ മുൻകൂർ പ്രഖ്യാപിച്ച വായ്പാ കലണ്ടറിൽ എന്തെങ്കിലും സ്വാധീനമുണ്ടോ എന്നതാണ്.

മൈഫിൻപോയിന്റ് ഡോട്ട് കോമിന്റെ വിശകലനത്തിൽ നിന്ന് മനസ്സിലാകുന്നത് ആർ ബി ഐ-തയ്യാറാക്കിയ മുൻ വർഷത്തെ (എഫ്‌വൈ 23) യഥാർത്ഥ കടമെടുക്കൽ കലണ്ടറിൽ നിന്ന്.തികച്ചും വിപരീതമായിട്ടാണ് കാര്യങ്ങൾ നടന്നതെന്നാണ്.

ഏപ്രിൽ മുതൽ ജൂൺ അവസാനം വരെയുള്ള ഏഴ് വായ്പകളിലൂടെ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ (FY23) ആദ്യ പാദത്തിൽ കേരളം മൊത്തം 9,000 കോടി രൂപ കടമെടുക്കുമെന്ന് ആർ ബി ഐ ടൈം ടേബിൾ സൂചിപ്പിച്ചിരുന്നുവെങ്കിലും യഥാർത്ഥത്തിൽ കേരളം ഇക്കാലയളവിൽ ഒരു തവണ മാത്രമാണ് കടമെടുത്തത്; അതായതു 1000 കോടി.രൂപ മെയ് 31 ന്.

2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആർബിഐ കലണ്ടർ പ്രകാരം മെയ് മാസത്തിൽ നാല് വായ്പകളും ജൂണിൽ രണ്ട് വായ്പകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ടായിരുന്നു.

FY23 ലെ കടമെടുപ്പ് രീതിയെ തടസ്സപ്പെടുത്തിയത് ഒരു സംസ്ഥാനത്തിന്റെ ബജറ്റിന് പുറത്തുള്ള വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുക്കലായി കണക്കാക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ്. അതായതു, എല്ലാം സംസ്ഥാനത്തിന്റെ നെറ്റ് വായ്പാ പരിധിക്ക് (NBC) കീഴിൽ വരണമെന്ന കേന്ദ്രത്തിന്റെ കാഴ്ചപ്പാട്.

2023 സാമ്പത്തിക വർഷത്തിൽ, സംസ്ഥാന സർക്കാർ കെ എസ് എസ് പി എൽ കിഫ്‌ബി എന്നിവയിലൂടെ ശേഖരിച്ച ബജറ്റിന് പുറത്തുള്ള 14,000 കോടി രൂപയുടെ വായ്പകൾ കേന്ദ്ര സർക്കാർ ഇത്തരത്തിൽ ക്രമീകരിച്ചു.

എന്നിരുന്നാലും, ഓരോ വർഷവും ഈ തുകയുടെ നാലിലൊന്ന് ഭാഗം അഥവാ 3,578 കോടി രൂപ വീതം, ഘട്ടംഘട്ടമായി നാല് വർഷം കൊണ്ട് നെറ്റ് വായ്പാ പരിധിക്ക് കീഴിൽ വെട്ടിക്കുറയ്ക്കാൻ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്..