image

15 Feb 2023 8:15 AM GMT

Kerala

മാസങ്ങൾ കഴിഞ്ഞു; ഇനിയും തീരുമാനമാവാതെ കല്യാണിന്റെ വിമാന വില്പന

C L Jose

Kalyan Jewelers
X

Summary

  • പണലഭ്യത മെച്ചപ്പെടുത്തുന്നതിന് വിമാന വില്പന ലക്ഷ്യമിട്ടു കല്യാൺ ജൂവല്ലേഴ്‌സ്.
  • സ്വർണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ അനാരോഗ്യകരമായ 'വിലയുദ്ധ'ത്തിലേക്ക് നയിക്കുന്നു.


കൊച്ചി: സ്വർണ്ണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ അസംഘടിത മേഖലയിലുള്ള ചില്ലറ ജ്വല്ലറികൾക്ക് ശക്തമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതുമൂലം, വിപണിയിൽ 'ന്യായമായ' വില ലഭിക്കാനായ് അവർ അനാരോഗ്യകരമായ 'വിലയുദ്ധ'ത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

അസംഘടിത മേഖലയിലെ സ്വർണ ചില്ലറവിൽപ്പനക്കാരുടെ മത്സരം എല്ലാവരും കരുതുന്ന പോലെ ദക്ഷിണേന്ത്യയിൽ മാത്രം നിലനിൽക്കുന്ന ഒരു പ്രതിഭാസമല്ല, മറിച്ച് ഇന്ത്യയിലൊട്ടാകെയുള്ള ഒരു പ്രതിഭാസമാണെന്ന് കല്യാൺ ജ്വല്ലറി എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

കാലാകാലങ്ങളായി ആവർത്തിച്ചുള്ള സ്വർണ നികുതിയിലെ വർദ്ധന സംഘടിത, അസംഘടിത മേഖലയിലുള്ള സ്വർണ വ്യാപാരികൾ തമ്മിൽ സ്വർണ്ണത്തിന്റെ വിലയിൽ പ്രകടമായ വ്യത്യാസം വരുത്തുന്നതായി അദ്ദേഹം പറഞ്ഞു.

വിപണി വിദഗ്ദ്ധർ അഭിപ്രായത്തിൽ, തീരുവ അടക്കാത്ത 'നിയമവിരുദ്ധമായ' സ്വർണം രാജ്യത്തേക്ക് വൻതോതിൽ കടന്നുവരുന്നുണ്ട്. അത് അസംഘടിത മേഖലയിൽ നിന്നുള്ള 'വലിയ കളിക്കാർ' നിയന്ത്രിക്കുന്ന ഒരു സമാന്തര വിപണി തന്നെ സൃഷ്ടിക്കുന്നു.

ഈ വിലവ്യത്യാസം ചിരിച്ചു തള്ളാവുന്ന ഒന്നല്ല. ഇങ്ങനെ തീരുവ അടക്കാത്തതിനാൽ വമ്പിച്ച ലാഭം കൊയ്യുന്ന ഇത്തരം കള്ളക്കടത്തുകാർ ആകർഷകമായ ഒരു സമാന്തര വിപണി’ തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്..

മാത്രമല്ല, സമാന്തര വിപണിയിലെ കളിക്കാർ മൂന്ന് ശതമാനം ചരക്ക് സേവന നികുതി (GST), ഒഴിവാക്കുകയും ചെയ്യുന്നു. അതോടൊപ്പം തീരുവ/നികുതി വെട്ടിപ്പുകൾ കൂടിയാവുമ്പോൾ അവരുടെ ലാഭം പല മടങ്ങു വർധിക്കുകയാണ് ചെയ്യുന്നത്.

ഉയർന്ന നിരക്കുകൾ

സ്വർണ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി 5 ശതമാനം വർധിപ്പിച്ചു പ്രാബല്യത്തിൽ വന്നത് 2022 ജൂലൈ 1 മുതലാണ്. അങ്ങനെ, ഇറക്കുമതി തീരുവയായ 12.5 ശതമാനവും 2.5 ശതമാനം ‘അഗ്രി സെസും’ 3 ശതമാനം അധിക ജിഎസ്ടിയും കൂടി കണക്കിലെടുത്താൽ സ്വർണത്തിന്മേലുള്ള മൊത്തം ലെവി 18 ശതമാനം കവിയുന്നു.

"തീരുവ, സെസ്, നികുതി തുടങ്ങിയവയുടെ നിരക്ക് കൂടുന്നതിനനുസരിച്ച് വിപണിയിൽ വില മത്സരം ശക്തമാകുന്നു,” കല്യാണരാമൻ വിശദീകരിച്ചു.

എന്നിരുന്നാലും, ഈ അസമത്വം തടയാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സ്വർണ്ണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള നടപടി ശരിയായ ദിശയിലേക്കുള്ള നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരിക്കൽ ഈ ഘട്ടങ്ങൾ സ്ഥിരത കൈവരിക്കുമ്പോൾ, മത്സര സമ്മർദ്ദം കുറയുമെന്ന് ഞാൻ കരുതുന്നു, അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഒരു ഏകീകൃത സ്വർണ്ണ നിരക്ക് ഉണ്ടായേക്കാം, കുറഞ്ഞത് സംഘടിത കളിക്കാർക്കിടയിലെങ്കിലും,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാന വിൽപന

ഫണ്ട് അൺലോക്ക് ചെയ്യുന്നതിനും പണലഭ്യത മെച്ചപ്പെടുത്തുന്നതിനുമായി കല്യാൺ മാനേജ്‌മെന്റ് അതിന്റെ നോൺ-കോർ ആസ്തികൾ, പ്രത്യേകിച്ച് കോർപ്പറേറ്റ് എയർക്രാഫ്റ്റ് ഫ്ലീറ്റ്, വിൽക്കാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഈ നീക്കം ഇതുവരെ ഫലവത്തായിട്ടില്ല.

“ഞങ്ങൾ കഴിഞ്ഞ തവണ നിങ്ങളോട് പറഞ്ഞിരുന്ന പോലെ വിമാനം വിൽക്കുന്നത് സംബന്ധിച്ച് ഒരു കൺസൾട്ടന്റിനെ ഞങ്ങൾ നിയോഗിച്ചിട്ടുണ്ട്; അവരുമായി വളരെ അടുത്ത് ബന്ധപ്പെട്ട് കാര്യങ്ങൾ മുന്നോട്ടു പോകുന്നു, വിമാനം വിൽക്കുന്നത് സംബന്ധിച്ച ഓപ്ഷനുകൾ അവർ സജീവമായി പഠിച്ചു വരികയാണ്, ”വിശകലന വിദഗ്ധരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

എല്ലാവർക്കും അറിയാവുന്നതുപോലെ നിലവിലെ വിപണി സാഹചര്യങ്ങൾ അത്തരം ഇടപാടുകൾക്ക് അനുകൂലമല്ലെന്നും പ്രഖ്യാപിത ഉദ്ദേശ്യം പിന്തുടരാൻ ഗ്രൂപ്പ് ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് ഒരു മിതമായ എഴുതിത്തള്ളൽ ആവശ്യമുണ്ടെങ്കിൽ പോലും, ഞങ്ങൾ അതിനോടൊപ്പം പോകും, കാരണം വിമാനം ലിക്വിഡേറ്റ് ചെയ്യുക എന്നതാണ് ഉദ്ദേശ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.