image

13 Feb 2023 11:50 AM GMT

Kerala

ഇന്റർനാഷണൽ ലേബർ കോൺക്ലേവ് ഏപ്രിലിൽ നടക്കും.

Tvm Bureau

international labor conclave photo
X

Summary

സംസ്ഥാന തൊഴിൽവകുപ്പും പ്ലാനിംഗ് ബോർഡും ഐ എൽ ഒയും പരിപാടിയിൽ പങ്കാളികളാകും.


തിരുവനന്തപുരം :സംസ്ഥാന സർക്കാരും അന്താരാഷ്ട്ര തൊഴിൽ സംഘടനയും സംയോജിതമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ലേബർ കോൺക്ലേവ് ഏപ്രിലിൽ നടക്കും. 27,28,29 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിപാടിക്ക് തലസ്ഥാന നഗരി വേദിയാകും.

സംസ്ഥാന തൊഴിൽവകുപ്പും പ്ലാനിംഗ് ബോർഡും ഐ എൽ ഒയും പരിപാടിയിൽ പങ്കാളികളാകും.

കേരളവുമായുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് കോൺക്ലേവ് നടക്കുക.അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നൂറുവർഷത്തെ ചരിത്രവും തൊഴിൽ രംഗത്ത് ഐ എൽ ഒയുടെ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തിപിടിക്കുന്നതിനാൽ കേരളത്തിന്റെ സംഭാവനകളും അടിസ്ഥാനമാക്കിയാകും കോൺക്ലേവ്.

ഇതിന്റെ ഭാഗമായി ലേബർ കോൺക്ലേവിനായി നിർമ്മിച്ച ഓഫീസ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ ഇന്ന് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ലേബർ കമ്മിഷണർ ഡോ കെ വാസുകി, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ കെ രവി രാമൻ, വൈസ്‌ചെയർമാന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് എം ടി സിന്ധു, അഡീ ലേബർ കമ്മീഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ, കെ എം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.