image

25 Feb 2023 11:48 AM GMT

Kerala

ഫ്രഞ്ച് ബാങ്കിന്റെ പിന്മാറ്റം കൊച്ചി മെട്രോ നിർമാണത്തെ ബാധിക്കില്ലെന്ന് കെഎംആർഎൽ

Niyam Thattari

kochi metro french development bank
X

Summary

  • നിലവിൽ പരസ്യ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും നഷ്ടം നികത്താനാകില്ല.
  • പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം


കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി പണം നൽക്കാനാവില്ലന്ന ഫ്രഞ്ച് വികസന ബാങ്കിന്റെ തീരുമാനം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കെ എം ആർ എൽ

മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് വായ്പ നിൽക്കാമെന്നു പറഞ്ഞ ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽ നിന്നും പിന്മാറിയത്.

ഒരു കോടി രൂപയാണ് ദിവസവും കൊച്ചി മെട്രോക്ക് ഉണ്ടാകുന്ന നഷ്ടം. എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയിൽ നിന്നും പിന്മാറിയത്.

കൊച്ചി മെട്രോയുടെ ആദ്യഘട്ടം ലാഭകരമല്ല. 3.5 ലക്ഷം യാത്രക്കാരെയാണ് ദിനംപ്രതി ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചത്.. എന്നാൽ എൺപതിനായിരം യാത്രക്കാർ മാത്രമാണ് യാത്ര ചെയ്യുന്നത്.

എന്നാൽ ഒന്നിലധികം ഫണ്ടിങ് ഏജൻസികൾ ഇതിനായി ഷോർട്ട് ലിസ്റ്റ് ചെയ്തതിനാൽ ഇത് നിർമ്മാണ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് കെ.എം.ആർ.എൽ നൽകുന്ന സൂചന.

കൊച്ചി മെട്രോയുടെ നടത്തിപ്പ് ചെലവ് 2020- 2021 സാമ്പത്തിക വർഷം 61 കോടി രൂപയായിരുന്നു എന്നാൽ 2021-2022 സാമ്പത്തിക വർഷം 37 കോടി രൂപയായി കുറഞ്ഞിരുന്നു.

യാത്രക്കാരെ ആകർഷിക്കുന്ന രീതിയിലുള്ള ഓഫറുകളും മറ്റും നൽകി ലാഭം കൂട്ടാനുള്ള ശ്രമങ്ങളാണ് കൊച്ചി മെട്രോ നടത്തുന്നത്. നിലവിൽ പരസ്യ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും നഷ്ടം നികത്താനാകില്ല. ആദ്യ ഘട്ട വായ്പാ തുകയുടെ പലിശ നൽകുന്നത് സംസ്ഥാന സർക്കാറാണ്.

പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. 9 മെട്രോ സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്. 1957 കോടി രൂപയാണ് മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 1.714 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 90% ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. കഴിഞ്ഞ മൂന്നു മാസങ്ങളായി റോഡ് വീതി കൂട്ടുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത് .

മണ്ണ് പരിശോധനക്ക് ശേഷം അടിസ്ഥാന ആവശ്യകതകൾക്കുള്ള ശുപാർശകൾ നൽകുന്ന ജിയോ ടെക്നിക്കൽ സർവ്വേ ഫെബ്രുവരി അവസാനത്തോടുകൂടി പൂർത്തിയാകും