കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച കേരളത്തിലെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ മണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗനിർദേശങ്ങൾ ലംഘിച്ച് കമ്പനി 150 കോടിയിലധികം രൂപയുടെ പൊതു നിക്ഷേപം ശേഖരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്ന് അവർ പറഞ്ഞു.
കമ്പനിയുടെ തൃശ്ശൂരിലെ ആസ്ഥാനവും പ്രമോട്ടർമാരുമുൾപ്പെടെ ആകെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
ഉച്ചക്ക് 1.20-നു കമ്പനിയുടെ ഓഹരികൾ ഇന്നലത്തെ ക്ളോസിങ്ങിനേക്കാൾ 16.95 രൂപ താഴ്ചയിൽ 113.80 ലാണ് വ്യാപാരം നടക്കുന്നത്.