image

10 Dec 2022 11:30 AM GMT

Kerala

22 കോടി രൂപ തിരിമറി നടത്തിയ റിജിലിന്റെ ഫണ്ട് നഷ്ടം ഓഹരി വിപണിയിലോ? ,

MyFin Bureau

Kozhikode Corporation office
X

Summary

  • 17 അക്കൗണ്ടുകളില്‍ നിന്നായി 21.6 കോടിയുടെ തിരിമറി നടത്തിയ എം പി റിജിലിന് ഓഹരി വിപണിയിലും നിക്ഷേപമില്ല.


കോഴിക്കോട്: കോര്‍പറേഷന്റെത് ഉള്‍പ്പെടെ 17 അക്കൗണ്ടുകളില്‍ നിന്നായി 21.6 കോടിയുടെ തിരിമറി നടത്തിയ എം പി റിജിലിന് ഓഹരി വിപണിയിലും നിക്ഷേപമില്ല. 10 കോടിയിലേറെ രൂപയാണ് റിജിലിന് ഓഹരി വിപണിയില്‍ നഷ്ടമായത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്നാണ് മുന്‍ സീനിയര്‍ മാനേജര്‍ ആയിരുന്ന റിജില്‍ കോടികള്‍ വെട്ടിച്ചത്. ഇതില്‍ 12. 6 കോടി കോര്‍പറേഷന്റേതായിരുന്നു.

റിജിലിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നും തന്നെ പണം ഇല്ലായിരുന്നു. ആകെ ആയിരം രൂപ മാത്രമാണ് അതില്‍കൂടിയൊക്കെ ഉണ്ടായിരുന്നതെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണ്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പണമിറക്കിയത് ഓഹരി വിപണിയിലാണെന്ന് മനസ്സിലായത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു വരികയാണ്. ഓഹരി വിപണിയില്‍ നിന്ന് 10 കോടിയിലേറെ രൂപ നഷ്ടമായിട്ടുണ്ടെന്ന് ഈ രേഖകളിലൂടെയാണ് തെളിഞ്ഞത്.

റിജിലിന് ആക്സിസ് ബാങ്കില്‍ ഡീമാറ്റ് ട്രേഡിങ് അക്കൗണ്ട് ഉണ്ടായിരുന്നു. മാര്‍ച്ച് മുതല്‍ കോര്‍പറേഷന് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായിട്ടുണ്ട്. ഇതിനെതിര പരാതി ഉയര്‍ന്നപ്പോള്‍ ബാങ്ക് 2.53 കോടി രൂപ കോര്‍പറേഷന് തിരികെ നല്‍കി. 10.07 കോടിരൂപയാണ് ഇനി കോര്‍പറേഷന് കിട്ടാനുള്ളത്. അതും വൈകാതെ തന്നെ നല്‍കുമെന്ന് ബാങ്ക് രേഖാമൂലം പറഞ്ഞതായി മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. കോര്‍പറേഷന്‍ അക്കൗണ്ടുകളിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തില്‍ ഒരുസംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.

പ്രതി ഇപ്പോഴും പുറത്തുതന്നെ

തട്ടിപ്പ് കണ്ടെത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ റിജിലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നവംബര്‍ 29 നായിരുന്നു പണം തട്ടിയതിനെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത്. ബാങ്കും കോര്‍പറേഷനും പരാതിയുമായി മുന്നോട്ടുവന്നു. പോലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

ഒറ്റയ്ക്കാണ് പ്രതി കുറ്റം ചെയ്തതെന്ന് ക്രൈംബ്രാഞ്ചിന് രേഖകളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. റിജില്‍ പണം ആദ്യം അച്ഛന്റെ അക്കൗണ്ടിലേക്കും പിന്നീട് സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. എരഞ്ഞിപ്പാലത്ത് ജോലി ചെയ്തപ്പോഴും റിജില്‍ ഇതുപോലെ പണം തട്ടിയിട്ടുണ്ട്.

പണം നഷ്ടമായിട്ട് കുറച്ചു മാസങ്ങളായിട്ടും കോര്‍പറേഷന്‍ അറിഞ്ഞത് അടുത്ത ദിവസങ്ങളിലായിട്ടാണ്.