image

13 Dec 2022 9:00 AM GMT

Kerala

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ഈ മാസം 24ന്

MyFin Bureau

bakel international beach fest 2022_23
X

Summary

  • മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
  • ഫെസ്റ്റ് ജനുവരി രണ്ടിന് സമാപിക്കും


കാസര്‍ഗോഡ്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ഈ മാസം 24 ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.സി.എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും.ഇത്തവണത്തെ ബീച്ച് ഫെസ്റ്റില്‍ അറബ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. പത്തു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ രണ്ടായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും.

ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടത്തുന്ന റോബോട്ടിക് ഷോ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ഫ്‌ളവര്‍ ഷോ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനത്തില്‍ നടത്തുന്ന സാംസ്‌കാരിക പരിപാടിയില്‍ കരിവെള്ളൂര്‍ മുരളി മുഖ്യ പ്രഭാഷണം നടത്തും.

ഡിസംബര്‍ 26ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, 27ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, 28ന് സന്തോഷ് ജോര്‍ജ് കുളങ്ങര, 30ന് കൃഷിമന്ത്രി പി. പ്രസാദ്, സി ജെ കുട്ടപ്പന്‍, 31ന് മന്ത്രി ആര്‍.ബിന്ദു, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ഒന്നിന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. സമാപന ദിവസമായ ജനുവരി 2ന് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍ എന്നിവര്‍ സംവദിക്കും.