Summary
ഡെല്‍ഹി: 2021-22 ലെ സാമ്പത്തിക സര്‍വേ പ്രകാരം പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയിൽ സിക്കിം ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഗോവയാണ്. ഡെല്‍ഹി മൂന്നാം സ്ഥാനത്താണുള്ളത്. ഡല്‍ഹിയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം വര്‍ധിച്ച് 2016-17ല്‍ 6,16,085 കോടി രൂപയായിരുന്നത് 2021-22ല്‍ 9,23,967 കോടി രൂപയായി. സര്‍വേ പ്രകാരം, ഡല്‍ഹിയുടെ പ്രതിശീര്‍ഷ വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 16.81 ശതമാനം വര്‍ധിച്ച് 4,01,982 രൂപയായി. 2020-21 ല്‍ ഇത് 3,44,136 രൂപയായിരുന്നു. […]
ഡെല്‍ഹി: 2021-22 ലെ സാമ്പത്തിക സര്‍വേ പ്രകാരം പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയിൽ സിക്കിം ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഗോവയാണ്. ഡെല്‍ഹി മൂന്നാം സ്ഥാനത്താണുള്ളത്.
ഡല്‍ഹിയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം വര്‍ധിച്ച് 2016-17ല്‍ 6,16,085 കോടി രൂപയായിരുന്നത് 2021-22ല്‍ 9,23,967 കോടി രൂപയായി.
സര്‍വേ പ്രകാരം, ഡല്‍ഹിയുടെ പ്രതിശീര്‍ഷ വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 16.81 ശതമാനം വര്‍ധിച്ച് 4,01,982 രൂപയായി. 2020-21 ല്‍ ഇത് 3,44,136 രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ സര്‍വേ ഫലം ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചത്.
ഡല്‍ഹിയുടെ പ്രതിശീര്‍ഷ വരുമാനം 2021-22 ലെ ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.
ഡല്‍ഹിയുടെ മൊത്തം ആഭ്യന്തര ഉത്പാദനം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ 17.65 ശതമാനം വളര്‍ച്ച രേഖപ്പെുത്തി 9,23,967 രൂപയായി.
2021-22ല്‍ 1,450 കോടി രൂപയുടെ മിച്ച വരുമാനമാണ് ഡല്‍ഹി രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് പ്രകാരം 2021-22 കാലയളവില്‍ 0.04 ശതമാനം കുറവാണിത്. അതേസമയം 2020-21ല്‍ ഡല്‍ഹിയുടെ ധനക്കമ്മി വര്‍ധിച്ചിരുന്നു.
2019-20 ലെ ധനക്കമ്മി 3,227.79 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-21 കാലയളവില്‍ 9,972.96 കോടി രൂപയുടെ ധനക്കമ്മിയുണ്ട്, ഇത് ജി എസ് ഡി പി- യുടെ 1.27 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.