24 Feb 2022 11:21 PM GMT
Summary
മുദ്രപ്പത്രത്തിന് നിലവിലുള്ള ക്ഷാമം കണക്കിലെടുത്തും രജിസ്‌ട്രേഷന്‍ നടപടികള്‍ കുറ്റമറ്റമാക്കുന്നതും ലക്ഷ്യമിട്ട് മാര്‍ച്ച് മുതല്‍ സംസ്ഥാനത്തു ഇ- സ്റ്റാമ്പിങ് സംവിധാനം നിലവില്‍ വരുന്നു. ഇനി എല്ലാ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്കും ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വ്യാജ മുദ്രപത്രങ്ങള്‍ തടയാനും സര്‍ക്കാര്‍ പണം ട്രഷറിയില്‍ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് ഇ- സ്റ്റാമ്പിങ് സംവിധാനം കൊണ്ടുവരുന്നത്. ട്രഷറി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്ന് ഇ-പേയ്‌മെന്റ് മുഖേന വിവിധ ആവശ്യങ്ങള്‍ക്കുള്ള മുദ്രപത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 […]
മുദ്രപ്പത്രത്തിന് നിലവിലുള്ള ക്ഷാമം കണക്കിലെടുത്തും രജിസ്‌ട്രേഷന്‍ നടപടികള്‍ കുറ്റമറ്റമാക്കുന്നതും ലക്ഷ്യമിട്ട് മാര്‍ച്ച് മുതല്‍ സംസ്ഥാനത്തു ഇ- സ്റ്റാമ്പിങ് സംവിധാനം നിലവില്‍ വരുന്നു.
ഇനി എല്ലാ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്കും ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വ്യാജ മുദ്രപത്രങ്ങള്‍ തടയാനും സര്‍ക്കാര്‍ പണം ട്രഷറിയില്‍ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് ഇ- സ്റ്റാമ്പിങ് സംവിധാനം കൊണ്ടുവരുന്നത്.
ട്രഷറി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്ന് ഇ-പേയ്‌മെന്റ് മുഖേന വിവിധ ആവശ്യങ്ങള്‍ക്കുള്ള മുദ്രപത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇപ്രകാരം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
നേരത്തെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കു മാത്രമായിരുന്നു ഇ-സ്റ്റാംപിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത് എന്നാല്‍ ഇനി മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള മുദ്രപത്ര ഇടപാടുകള്‍ക്കും ഇ-സ്റ്റാംപിങ് സേവനം ലഭ്യമാണ്.
ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഇടപാടുകളുടെ പ്രക്രിയകള്‍ എളുപ്പമാകും. നേരത്തെ കുറഞ്ഞ തുകയുള്ള മുദ്രപ്പത്രത്തിന്റെ ലഭ്യത കുറവ് ജനങ്ങളെ കൂടിയ തുകയുള്ള മുദ്രപ്പത്രം വാങ്ങാന്‍ നിര്‍ബന്ധിതരാക്കിയിരുന്നു. അതായത് 50 രൂപയുടെ മുദ്രപ്പത്രം ആവശ്യമുള്ള ഇടപാടുകള്‍ക്ക് പലപ്പൊഴും അവ ലഭ്യമാകാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുകയും തുടര്‍ന്ന് പകരമായി 100 രൂപയുടേയോ അതിന് മുകളിലുള്ള തുകയുടെയോ മുദ്രപ്പത്രം വാങ്ങേണ്ടി വരികയും ചെയ്തിരുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇ- സ്റ്റാംപിങ് സംവിധാനം. കൂടാതെ ജനങ്ങള്‍ മുദ്രപ്പത്രത്തിന്റെ പേരില്‍ വെണ്ടര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ഇനത്തിലെ ചെലവു ഇ- സ്റ്റാംപിങ് സേവനത്തിന്റ വരവോടെ കുറയും.
ഇ- സ്റ്റാമ്പിങ് നിലവില്‍ വരുന്നതിനൊപ്പം ആധാരത്തില്‍ മഷികൊണ്ട് വിരല്‍ മുക്കി അടയാളം പതിക്കുന്ന രീതി മാറ്റി ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ലഭ്യമാക്കും. അങ്ങനെ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയിലേക്ക് മാറും.
സ്ഥലം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഫോട്ടോയും ഇതേ മാതൃകയില്‍ ഡിജിറ്റലായി ആധാരത്തില്‍ പതിക്കും. കൂടാതെ മുന്‍ ആധാരങ്ങളുടെ പകര്‍പ്പുകളും ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും.