Summary
ഡല്‍ഹി: ധനക്കമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കരുതെന്നും കൂടുതല്‍ പണം ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരണമെന്നും എച്ച് യു എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത. ചരക്കു വിലയിലെ പണപ്പെരുപ്പം ഗ്രാമീണ ഉപഭോഗത്തെ ബാധിക്കുന്നു. എം ജി എന്‍ ആര്‍ ഇ ജി (MGNREG), സൗജന്യ ഭക്ഷ്യവിതരണം തുടങ്ങിയ പദ്ധതികളിലൂടെ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സേവനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലും തുടരേണ്ടതുണ്ട്. കാരണം സമ്പദ് വ്യവസ്ഥ ഇപ്പോഴും വീണ്ടെടുക്കല്‍ പ്രക്രിയയിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]
ഡല്‍ഹി: ധനക്കമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കരുതെന്നും കൂടുതല്‍ പണം ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരണമെന്നും എച്ച് യു എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത.
ചരക്കു വിലയിലെ പണപ്പെരുപ്പം ഗ്രാമീണ ഉപഭോഗത്തെ ബാധിക്കുന്നു. എം ജി എന്‍ ആര്‍ ഇ ജി (MGNREG), സൗജന്യ ഭക്ഷ്യവിതരണം തുടങ്ങിയ പദ്ധതികളിലൂടെ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സേവനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലും തുടരേണ്ടതുണ്ട്. കാരണം സമ്പദ് വ്യവസ്ഥ ഇപ്പോഴും വീണ്ടെടുക്കല്‍ പ്രക്രിയയിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 മായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തിലെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ സര്‍ക്കാരിന്റെ നികുതി പിരിവ് വളരെ ശക്തമായിരുന്നു. 30 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത് എന്നും മേത്ത ചൂണ്ടിക്കാട്ടി.