image

5 Feb 2022 3:30 AM GMT

Banking

അഞ്ച് വർഷത്തിനിടെ ഗോവയിൽ പാർട്ടി മാറിയത് 60% എം എൽ എമാർ

PTI

അഞ്ച് വർഷത്തിനിടെ ഗോവയിൽ പാർട്ടി മാറിയത് 60% എം എൽ എമാർ
X

Summary

പനാജി: ​ഗോവയിലെ 40 അംഗ സംസ്ഥാന നിയമസഭയിലെ 60 ശതമാനം അംഗങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാർട്ടി മാറിയതായി കണക്കുകൾ. അതായത് ഗോവയിലെ 24 നിയമസഭാംഗങ്ങളാണ് ഈ കാലയളവിൽ സ്വന്തം പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ അംഗത്വമെടുത്തത്. ​ ഫെബ്രുവരി 14നാണ് ഗോവയിൽ ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയുടെ അഞ്ചുവർഷ കാലയളവിൽ (2017-2022) 24 എം എൽ എമാർ പാർട്ടി മാറി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്രയും വലിയ കൂറുമാറ്റം സംഭവിച്ചിട്ടില്ല. വോട്ടർമാരോടുള്ള തികഞ്ഞ […]


പനാജി: ​ഗോവയിലെ 40 അംഗ സംസ്ഥാന നിയമസഭയിലെ 60 ശതമാനം അംഗങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാർട്ടി മാറിയതായി കണക്കുകൾ. അതായത് ഗോവയിലെ 24 നിയമസഭാംഗങ്ങളാണ് ഈ കാലയളവിൽ സ്വന്തം പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ അംഗത്വമെടുത്തത്.

ഫെബ്രുവരി 14നാണ് ഗോവയിൽ ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയുടെ അഞ്ചുവർഷ കാലയളവിൽ (2017-2022) 24 എം എൽ എമാർ പാർട്ടി മാറി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്രയും വലിയ കൂറുമാറ്റം സംഭവിച്ചിട്ടില്ല. വോട്ടർമാരോടുള്ള തികഞ്ഞ അനാദരവിന്റെ വ്യക്തമായ പ്രതിഫലനമാണിത്. മറ്റു പാർട്ടികളിലും സ്ഥിതി വ്യത്യസ്ഥമല്ല. കൂറുമാറ്റത്തിനും എം എൽ എമാരുടെ രാജിക്കുമൊടുവിൽ കോൺഗ്രസിന്റെ നിലവിലെ അംഗബലം രണ്ടാണ്, ബി ജെ പിയുടേത് 27 ഉം.

2017ലെ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നുവെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 13 സീറ്റുകൾ നേടിയ ബി ജെ പി ചില സ്വതന്ത്രന്മാരുമായും പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കിയതിനാൽ കോൺ​ഗ്രസ് തഴയപ്പെട്ടു.

തൃണമൂൽ കോൺഗ്രസിന്റെ പ്രവേശനം കൊണ്ടും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടിയുടെ ശക്തമായ പ്രചാരണ പരിപാടികൾ കൊണ്ടും ഇത്തവണ ഗോവയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ബഹുമുഖമായി.