image

3 Feb 2022 12:56 PM GMT

Banking

സഹകരണ സംഘങ്ങൾക്ക് പുതിയ പദ്ധതികള്‍: അമിത് ഷാ

PTI

സഹകരണ  സംഘങ്ങൾക്ക് പുതിയ പദ്ധതികള്‍: അമിത് ഷാ
X

Summary

  ഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള സഹകരണ മേഖലയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി നിലവില്‍ സെന്‍ട്രല്‍ സെക്ടര്‍ ഇന്റഗ്രേറ്റഡ് സ്‌കീം ഓണ്‍ അഗ്രികള്‍ച്ചറല്‍ കോപ്പറേഷന്‍ (സി എസ് ഐ എസ് എ സി) എന്ന പദ്ധതി മാത്രമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി എസ് ഐ എസ് എ സിക്ക് കീഴില്‍ നാഷണല്‍ കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍ […]


ഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള സഹകരണ മേഖലയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി നിലവില്‍ സെന്‍ട്രല്‍ സെക്ടര്‍ ഇന്റഗ്രേറ്റഡ് സ്‌കീം ഓണ്‍ അഗ്രികള്‍ച്ചറല്‍ കോപ്പറേഷന്‍ (സി എസ് ഐ എസ് എ സി) എന്ന പദ്ധതി മാത്രമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി എസ് ഐ എസ് എ സിക്ക് കീഴില്‍ നാഷണല്‍ കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍ സി ഡി സി) സഹകരണ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി 2021 ജൂലൈയിലാണ് സഹകരണ മന്ത്രാലയം രൂപീകരിച്ചത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (എന്‍ സി ഡി സി) നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങും (എന്‍ സി സി ടി) മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

2022 ലെ ബജറ്റില്‍ സഹകരണ മന്ത്രാലയത്തിന് 900 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പി എ സി എസുകള്‍ (പ്രൈമറി അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍) കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള നിര്‍ദ്ദിഷ്ട പദ്ധതി രാജ്യത്തെ ഗ്രാമീണ വായ്പാ സംവിധാനത്തില്‍ കാര്യക്ഷമതയും ഉത്തരവാദിത്തവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.