28 March 2024 6:49 AM GMT
Summary
- മഹാരാഷ്ട്രയിലാണ് ഈ പ്രചാരണം നടത്തുന്നത്
- യുവാക്കളില്‍ പ്രത്യേകിച്ച് ആദ്യ വോട്ടര്‍മാരിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
- 2014 തിരഞ്ഞെടുപ്പിലാണ് ചായ് പേ ചര്‍ച്ച പ്രചാരണം ആരംഭിച്ചത്
ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ പ്രചാരണ മന്ത്രവുമായി എത്തുകയാണ് ബിജെപി. 2014-ല്‍ ബിജെപി ' ചായ് പേ ചര്‍ച്ച ' എന്ന തലക്കെട്ടിലാണ് പ്രചാരണം നടത്തിയത്. അതാകട്ടെ, വന്‍ തോതില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം 2024-ല്‍ വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുമ്പോള്‍ ബിജെപി പുതിയ തലക്കെട്ടുമായിട്ടാണ് പ്രചാരണം നടത്തുന്നത്.
' കോഫി വിത്ത് യൂത്ത് ' എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്. യുവാക്കളില്‍ പ്രത്യേകിച്ച് ആദ്യ വോട്ടര്‍മാരിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ആദ്യ വോട്ടര്‍മാര്‍, യുവാക്കള്‍ എന്നിവരുമായി പാര്‍ട്ടി നേതാക്കള്‍ ഇന്ററാക്ട് ചെയ്യും. കോഫി ഷോപ്പുകളില്‍ വച്ചോ മൈതാനങ്ങളില്‍ വച്ചോ കാപ്പി കുടിച്ചായിരിക്കും ചര്‍ച്ച. കാപ്പി നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച മഗ്ഗിലായിരിക്കും.
മഹാരാഷ്ട്രയിലാണ് ഈ പ്രചാരണം നടത്തുന്നത്.
2014 തിരഞ്ഞെടുപ്പില്‍ ചായ് പേ ചര്‍ച്ച പ്രചാരണം ആരംഭിച്ചത് 1000 ചായ കടകളില്‍ ഒരേസമയം ചര്‍ച്ച വച്ചു കൊണ്ടായിരുന്നു.
നരേന്ദ്ര മോദി തന്റെ ചെറുപ്പകാലത്ത് ചായ വില്‍പ്പനക്കാരനായിരുന്നു എന്ന പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് 2014-ല്‍ ' ചായ് പേ ചര്‍ച്ച ' യുമായി ബിജെപി രംഗത്തുവന്നത്.