image

18 Feb 2023 12:28 PM GMT

Income Tax

ബിബിസി സർവേ: കണക്കുകളിൽ പൊരുത്തക്കേടെന്ന് ആദായ നികുതി വകുപ്പ്

MyFin Desk

survey at bbc ends; tax authorities unhappy
X

Summary

  • ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ മുംബൈ, ഡെൽഹി ഓഫീസുകളിലാണ് ആദായ വകുപ്പ് സർവ്വേ നടത്തിയത്.
  • വിവിധ പ്രാദേശിക ഭാഷകളിൽ ഉയർന്ന ഉപഭോഗം ഉണ്ടായിട്ടും വരുമാന ലാഭ കണക്കുകൾ അനുപാതികമല്ലെന്ന് സർവ്വേ വെളിപ്പെടുത്തി.


മുംബൈ: രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസിയിൽ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മാധ്യമത്തിന്റെ പേര് വെളിപ്പെടുത്താതെ ആദായ നികുതി വകുപ്പ് ആരോപിച്ചു.

കമ്പനിയുടെ വരുമാനവും, ലാഭവും ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും നികുതി അധികാരികൾ ചൂണ്ടി കാണിച്ചു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ മുംബൈ, ഡെൽഹി ഓഫീസുകളിലാണ് ആദായ വകുപ്പ് സർവ്വേ നടത്തിയത്. വിവിധ പ്രാദേശിക ഭാഷകളിൽ ഉയർന്ന ഉപഭോഗം ഉണ്ടായിട്ടും വരുമാന ലാഭ കണക്കുകൾ അനുപാതികമല്ലെന്ന് സർവ്വേ വെളിപ്പെടുത്തി.

എന്നാൽ ആദായ നികുതി വകുപ്പുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും, കാര്യങ്ങൾ ഉടനടി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ബിബിസി പ്രതികരിച്ചു.

ആദായ വകുപ്പിന്റെ ഈ നടപടി തികച്ചു രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, 2002 ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിനെതിരെ ബിജെപി ശക്തമായി എതിർത്തിരുന്നു.