image

22 Jan 2024 2:30 AM GMT

Politics

സമ്പദ്ഘടന ഇന്ന് നിശ്ചലം; അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് സജ്ജമായി രാജ്യം

Mohan Kakanadan

spiritual tourism, ayodhya surpasses goa and nainital
X

Summary

  • സ്റ്റോക്ക് എക്സ്ചേജുകളായ എൻഎസ്ഇയും ബിഎസ്ഇയും ഇന്ന് പൂർണമായും അവധിയാണ്
  • പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഗ്രാമീണ ബാങ്കുകൾ എന്നിവയും പകുതി ദിവസം അടച്ചിടും
  • 45 ലക്ഷത്തിലധികം ഭക്തർ അയോധ്യയിലേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കാക്കുന്നത്


അയോധ്യ: ഇന്ന്, ജനുവരി 22 ന്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിശ്ചലമായി അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന "പ്രാൻ പ്രതിഷ്ഠ" ചടങ്ങ് ഉച്ചയ്ക്ക് 12.20 ന് ആരംഭിച്ചു 1 മണിയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ദിവസത്തിന് ശേഷം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

കേന്ദ്രസർക്കാർ അർദ്ധദിന അവധി പ്രഖ്യാപിച്ചതിനാൽ സ്റ്റോക്ക് എക്സ്ചേജുകളായ എൻഎസ്ഇയും ബിഎസ്ഇയും ഇന്ന് പൂർണമായും അവധിയാണ്. രാജ്യത്തുടനീളമുള്ള പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, ഗ്രാമീണ ബാങ്കുകൾ എന്നിവയും പകുതി ദിവസം അടച്ചിടും.

വാഷിംഗ്ടൺ ഡിസി മുതൽ സിഡ്നി വരെ, 60 രാജ്യങ്ങളിലെ വിശ്വഹിന്ദു പരിഷത്ത് അല്ലെങ്കിൽ ഹിന്ദു ഗ്രൂപ്പുകൾ നേരത്തെ തന്നെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.

വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് 114 കുടങ്ങളിൽ കൊണ്ടുവന്ന "ഔഷധിയുക്ത്" (മരുന്ന്) വെള്ളവും പുണ്യജലവും കൊണ്ട് ഞായറാഴ്ച രാം ലല്ല വിഗ്രഹം പൂജിച്ചു. മൈസൂർ നിന്നുള്ള അരുൺ യോഗിരാജ് ആണ് 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ പുതിയ വിഗ്രഹം നിർമിച്ചത്..

കൊടും തണുപ്പ് കണക്കിലെടുക്കാതെ 45 ലക്ഷത്തിലധികം ഭക്തർ അയോധ്യയിലേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കാക്കുന്നത്. ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ 7,000-ലധികം പേരുണ്ടെങ്കിലും തിരഞ്ഞെടുത്ത പട്ടികയിൽ 506 എ-ലിസ്റ്റുകൾ ഉൾപ്പെടുന്നു. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി, കായിക ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവരും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ പ്രമുഖരാണ്.