image

31 Oct 2023 11:44 AM GMT

Politics

ഫോൺ ചോർത്തുന്നു, പ്രതിപക്ഷ നേതാക്കള്‍ക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്

MyFin Desk

ഫോൺ ചോർത്തുന്നു, പ്രതിപക്ഷ നേതാക്കള്‍ക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്
X

രാജ്യത്ത് പ്രധാന പ്രതിപക്ഷ നേതാക്കളുടെയും പ്രമുഖ മാധ്യമ പ്രവർത്തകരുടെയും ഫോൺ കേന്ദ്ര സർക്കാരിനു വേണ്ടി ചോർത്താൻ ശ്രമിക്കുന്നുവെന്ന് ആപ്പിളിൻ്റ മുന്നറിയിപ്പ്.

ത്രിണമൂല്‍ കോൺഗ്രസിൻ്റെ മഹുവ മൊയ്ത്ര,ശിവസേനയുടെ പ്രിയങ്ക ചതുർവേദി,കോണൺഗ്രസ് നേതാക്കളായ ശശി തരൂർ,രാഘവ് ചദ്ദ കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കള്‍ക്കാണ് മുന്നറിയിപ്പ്.

എന്നാല്‍ ഒരു ടെലിഫോൺ കമ്പനിയും ഇത് ചെയ്യില്ലെന്നും, ആദ്യം വിഷയം പരിശോധിക്കാൻ അടിയന്തിര പ്രതികരണ ടീമായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിലേക്ക് (സിഇആർടി)പോകുന്നുവെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും, ബി ജെ പി നേതാവുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.

സർക്കാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ആപ്പിളിന് പരാതി സമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അലെർട്ട്: സ്റ്റേറ്റ് സ്പോൺസർ ചെയ്‌ത ആക്രമണകാരികൾ നിങ്ങളുടെ ഐഫോൺ ടാർഗെറ്റു ചെയ്യുന്നുണ്ടാകാം” എന്ന തലക്കെട്ടിലുള്ള ഇമെയിൽ തുടർന്ന് , “ ഈ ആക്രമണകാരികൾ നിങ്ങളെ വ്യക്തിഗതമായി ടാർഗെറ്റുചെയ്യാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഉപകരണം സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന ആക്രമണകാരികൾ ഹാക്ക് ചെയ്‌താൽ , അവർക്ക് നിങ്ങളുടെ സെൻസിറ്റീവ് ഡാറ്റ, ആശയവിനിമയങ്ങൾ അല്ലെങ്കിൽ ക്യാമറയും മൈക്രോഫോണും പോലും വിദൂരമായി ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കും,'' എന്നായിരുന്നു മുന്നറിയിപ്പ്.

ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തി. തങ്ങൾ സർക്കാരിനെ അദാനിക്ക് വിറ്റുവെന്ന കാര്യം മറച്ചുവെക്കാൻ നരേന്ദ്ര മോദി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങളില്‍ നിന്നും ഹാക്ക് ചെയ്യുക, പക്ഷേ ഞങ്ങൾ നിങ്ങളെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കില്ല." ജാതി സെൻസസിൽ നിന്നുള്ള ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.