21 Nov 2023 11:15 AM IST
സംസ്ഥാനത്ത് നാലിനം ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാൽ. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായിക താരങ്ങൾ, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ നടപടി.
അവശ കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാര്‍ക്ക് 1200 രുപയും, വിശ്വകര്‍മ്മ പെന്‍ഷന്‍ 1400 രൂപയുമാണ് ലഭിച്ചിരുന്നത്. ഈ പെന്‍ഷനുകളെല്ലാം 1600 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെയാണ് വേതനം വര്‍ധിപ്പിച്ചിരിക്കുന്നത്. 88,977 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. വർദ്ധനവുകൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.