image

1 Aug 2023 7:18 AM

Policy

ക്രൂഡ് ഓയിൽ കയറ്റുമതി നിയന്ത്രിക്കാൻ നികുതി കൂട്ടി

MyFin Desk

ക്രൂഡ് ഓയിൽ  കയറ്റുമതി നിയന്ത്രിക്കാൻ നികുതി കൂട്ടി
X

Summary

  • ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് ഒരു രൂപ തീരുവ
  • പെട്രോളിനും എടിഎഫിനും തീരുവ പൂജ്യ ശതമാനത്തില്‍ തുടരും


ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് പെട്രോളിയത്തിന്‍റെ വിൻഡ് ഫാൾ നികുതിയിലെ വര്‍ധന ഇന്ന് നിലവില്‍ വന്നു. ടണ്ണിന് 1,600 രൂപ എന്നതില്‍ നിന്ന് 4250 രൂപയായാണ് നികുതി ഉയര്‍ത്തിയിട്ടുള്ളത്. ആഭ്യന്തര ആവശ്യകത ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കയറ്റുമതി നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് ഒരു രൂപ തീരുവ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ഡീസലിന് ഈ നികുതി ചുമത്തിയിരുന്നില്ല.

പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. പെട്രോളിന്റെ കയറ്റുമതി തീരുവയും ഏവിയേഷൻ ടർബൈൻ ഫ്യൂവലിനുള്ള (എടിഎഫ്) കയറ്റുമതി തീരുവയും പൂജ്യമായി തന്നെ തുടരും. 2022 ജൂലൈ 1 മുതലാണ് ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും സർക്കാർ പ്രത്യേക അധിക എക്സൈസ് തീരുവ (SAED) ചുമത്തി തുടങ്ങിയത്.