image

31 Oct 2023 10:51 AM GMT

Policy

സംസ്ഥാന൦ പുതിയ കയറ്റുമതി നയത്തിൻ്റെ കരട് പുറത്തിറക്കി;കയറ്റുമതിക്ക് ഊന്നൽ

MyFin Desk

state has released a draft of a new export policy
X

Summary

  • 12 വാണിജ്യ മേഖലകളാണ് കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
  • കയറ്റുമതിക്കാർക്ക് സാമ്പത്തിക ഇൻസെൻ്റീവും സ്ഥാപനപരമായ പിന്തുണയും ലഭിക്കും


കയറ്റുമതിക്ക് ഊന്നൽ കൊടുക്കുന്ന സംസ്ഥാനത്തിൻ്റെ പുതിയ കയറ്റുമതി നയത്തിൻ്റ കരട് പുറത്തിറക്കി. വ്യവസായ-വാണിജ്യ വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോര്പറേഷൻ തയ്യാറാക്കിയ കരട് അനുസരിച്ച് കയറ്റുമതിക്കാരെ ശാക്തീകരിച്ചും, വ്യാപാര മേഖലക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചും, കേരളത്തിനെ അന്താരാഷ്‌ട്ര ബിസിനസ് പങ്കാളിത്തത്തിനുള്ള പ്രധാന കേന്ദ്രമാക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.

ഇതിലൂടെ “സംസ്ഥാനത്തിൻ്റെ കയറ്റുമതിയുടെ മുഴുവൻ സാധ്യതകളും തുറക്കാനാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പുതിയ നയമനുസരിച്ചു കയറ്റുമതിക്കാർക്ക് സാമ്പത്തിക ഇൻസെൻ്റീവും സ്ഥാപനപരമായ പിന്തുണയ്ക്കുമുള്ള ചട്ടക്കൂടുകളും നിർദ്ദേശിക്കുന്നു.

ഇതനുസരിച്ചു ഒരു കയറ്റുമതി സ്ഥാപനത്തിന് മൂലധന നിക്ഷേപ ചെലവിൻ്റെ 35 ശതമാനം സബ്‌സിഡി ലഭിക്കും. ഈ ഇനത്തിൽ ഒരുസ്ഥാപനത്തിന് പരമാവധി 50 ലക്ഷം രൂപ ആണ് ലഭിക്കുക. അതുപോലെ തന്നെ .കയറ്റുമതി വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവും ലഭിക്കും .സൗജന്യ ഓൺബോർഡ് മൂല്യത്തിൻ്റെ (എഫ്ഒബി) മൂല്യത്തിന്റെ 1 ശതമാനം ഇൻസെൻ്റീവാണു ലഭിക്കുക. പരമാവധി ,പ്രതിവർഷം 1 കോടി രൂപയാണ് ലഭിക്കുക. മൂന്ന് വർഷത്തേക്കായിരിക്കും ഇത് ലഭിക്കുക.

സുഗന്ധവ്യജ്ഞനങ്ങള്‍, ഹോർട്ടികൾച്ചർ, കാർഷികോൽപ്പന്നങ്ങൾ, ചെമ്മീൻ, മറ്റ് സമുദ്രോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, ഓർഗാനിക്, അജൈവ രാസവസ്തുക്കൾ, തുണിത്തരങ്ങൾ, പ്രതിരോധം, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, അനുബന്ധ വ്യവസായങ്ങൾ ,അനുബന്ധ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഹെൽത്ത് കെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ തുടങ്ങിയ 12 മേഖലകളാണ് കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ മേഖലകളില്‍ വളർച്ചാ നിരക്ക് ഉയരാനുള്ള സാധ്യതയുണ്ട്.

2024 ജനുവരിയോടെ നയത്തിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അംഗീകാരം കിട്ടിയാൽ 2024 ഏപ്രില്‍ ഒന്നിന് പുതിയ നയം പ്രാബല്യത്തിൽ വരും