23 Sept 2023 10:06 AM IST
Summary
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂസിലാന്‍ഡില്‍ പുകവലിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി ഒരു നിയമം പ്രഖ്യാപിച്ചിരുന്നു
ബ്രിട്ടനില്‍ പുകവലി നിരോധിച്ചേക്കും. ഇക്കാര്യം പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പരിഗണനയിലുണ്ടെന്നു ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സിഗരറ്റ് ഉപയോഗിക്കുന്നതില്‍നിന്നും അടുത്ത തലമുറയെ പിന്തിരിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂസിലാന്‍ഡില്‍ പുകവലിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി ഒരു നിയമം പ്രഖ്യാപിച്ചിരുന്നു. സമാനമായ നടപടിയാണ് ബ്രിട്ടനിലും നടപ്പാക്കാനായി സുനക് തീരുമാനിക്കുന്നത്.
2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്കു സിഗരറ്റ് വില്‍ക്കുന്നതു നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനമാണു ന്യൂസിലാന്‍ഡ് കഴിഞ്ഞ വര്‍ഷം നടത്തിയത്. 2025-ഓടെ രാജ്യത്തെ പുകവലി വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം.
ഇംഗ്ലണ്ടിലും വെയില്‍സിലും സിഗരറ്റും മറ്റു പുകയില ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ആണ്. മുന്‍പ് ഇത് 16 ആയിരുന്നു. 2007-ല്‍ ലേബര്‍ സര്‍ക്കാരാണ് 16-ല്‍നിന്നും 18 ആയി ഉയര്‍ത്തിയത്.