image

8 Feb 2024 1:30 PM GMT

Policy

ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ഓഫ്‌ലൈനാക്കാനൊരുങ്ങി ആര്‍ബിഐ

MyFin Desk

RBI is all set to take digital currency transactions offline
X

Summary


    സെന്‍ട്രല്‍ ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ഉടനെ ഓഫ് ലൈനായി നടത്താനാകുമെന്ന് ആര്‍ബിഐ. ഭാവി സാധ്യതകള്‍ കണക്കിലെടുത്ത് ഡിജിറ്റല്‍ റുപ്പിയുടെ ഘടനയില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രോജക്ടാണ് നിലവിലുള്ളത്. ഡിജിറ്റല്‍ റുപ്പീ വാലറ്റുകള്‍ ഉപയോഗിച്ച് പേഴ്സണ്‍ ടു പേഴ്സണ്‍, പേഴ്സണ്‍ ടു മര്‍ച്ചന്റ് ഇടപാടുകളാണ് ഇപ്പോള്‍ നടക്കുന്നത്.

    ഡിജിറ്റല്‍ റുപ്പിയുടെ ഭാവി സാധ്യതകള്‍ കണക്കിലെടുത്ത് അതിന്റെ ഘടനയില്‍ മാറ്റം (പ്രോഗ്രാമബിലിറ്റ) വരുത്തേണ്ടി വരുമെന്നാണ് ആര്‍ബിഐ പറയുന്നത്. അത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള പേയ്മെന്റുകള്‍, കേര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് ബിസിനസ് യാത്ര പോലുള്ള ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാവുന്ന വിധത്തിലാകും മാറ്റം വരുത്തുക. കൂടാതെ, ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ഇല്ലാത്തതോ ആയ ഗ്രാമ പ്രദേശങ്ങള്‍, മലമ്പ്രദേശങ്ങള്‍, നഗര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഡിജിറ്റല്‍ റുപ്പീ ഇടപാടുകള്‍ സാധ്യമാക്കും. പൈലറ്റ് മാതൃകയില്‍ പദ്ധതി അവതരിപ്പിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

    2022 ഡിസംബറില്‍ ഡിജിറ്റല്‍ കറന്‍സിയുടെ റീട്ടെയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ആര്‍ബിഐ 2023 ഡിസംബറില്‍ പ്രതിദിനം 10 ലക്ഷം ഇടപാടെന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പോലുള്ള മറ്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ ഓഫ്‌ലൈന്‍ സാധ്യതകള്‍ ഇതിനോടകം നല്‍കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. നിലവില്‍ പൈലറ്റ് ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ (പി2പി) പേഴ്‌സണ്‍ ടു മര്‍ച്ചന്റ് (പി2എം) ഇടപാടുകള്‍ ഇതിലൂടെ പ്രാപ്തമാക്കാന്‍ സാധിക്കുന്നുമെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു.

    പ്രോഗ്രാമബിലിറ്റിയും ഓഫ്‌ലൈന്‍ പ്രവര്‍ത്തനവും ഉപയോഗപ്പെടുത്തി കൂടുതല്‍ ഇടപാടുകള്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രീതികളില്‍ ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പോലുള്ള ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് ജീവനക്കാര്‍ക്കായി ബിസിനസ് യാത്രകള്‍ പോലുള്ള ചെലവുകള്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

    അതേസമയം, 2023-ല്‍ 37 കോടി ആളുകള്‍ ഉപയോഗിച്ച ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കിയ പേയ്മെന്റ് സിസ്റ്റങ്ങളുടെ (എഇപിഎസ്) സുരക്ഷാ സവിശേഷതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ആര്‍ബിഐയുടെ ഉദ്ദേശ്യവും ദാസ് പ്രഖ്യാപിച്ചു. എഇപിഎസ് ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് എഇപിഎസ് ടച്ച് പോയിന്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ജാഗ്രത ഉള്‍പ്പെടെ നിര്‍ദ്ദേശിക്കുന്നുണ്ട്.

    നിലവില്‍, അധിക ഫാക്ടര്‍ ഓതന്റിക്കേഷന്‍ ആവശ്യകതകള്‍ പാലിക്കുന്നതിന് വായ്പ നല്‍കുന്നവര്‍ എസ്എംഎസ് രീതി ഉപയോഗിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയിലെ പുരോഗതി പുതിയ മാര്‍ഗങ്ങള്‍ തുറന്നിട്ടുണ്ടെന്ന് ദാസ് പറഞ്ഞു.