27 Feb 2024 11:50 AM IST
Summary
- മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കി
- പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് പുനസ്ഥാപിച്ചത്
- പുതിയ ടിക്കറ്റ് നിരക്ക് ഉടന്‍ നിലവില്‍ വരും
പാസഞ്ചര്‍ ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് പുനസ്ഥാപിച്ച് റയില്‍വേ.
മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് കുറച്ചത്.
കോവിഡ് കാലത്ത് വര്‍ധിപ്പിച്ച പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് പുനസ്ഥാപിച്ചത്.
കൊവിഡ് കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വെ മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. കൊവിഡിന് ശേഷം പാസഞ്ചര്‍ ട്രെയിനുകള്‍ തിരിച്ചുവന്നെങ്കിലും എക്‌സ്പ്രസ് ട്രെയിനുകളുടെ അതേ നിരക്കാണ് ഈടാക്കിയിരുന്നത്.
പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. രണ്ട് ദിവസം മുൻപാണ് നോർത്തേൺ റെയിൽവേയിൽ നിരക്കിൽ മാറ്റം വരുത്തിയത്.
പുതിയ ടിക്കറ്റ് നിരക്ക് ഉടന്‍ നിലവില്‍ വരും.
ഉത്തരവ് ലഭിക്കുന്നതനുസരിച്ചു എല്ലായിടത്തും നടപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു.