image

21 Feb 2024 10:46 AM

Policy

50 അമൃത് ഭാരത് ട്രെയിനുകള്‍ക്കുകൂടി അനുമതി

MyFin Desk

Will Kerala get Amrit Bharat
X

Summary

  • നിലവില്‍ രണ്ട് അമൃത് ഭാരത് ട്രെയിനികളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്
  • തിരക്കേറിയ റൂട്ടുകളിലാണ് സര്‍വീസ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
  • റൂട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും റെയില്‍വേ പുറത്തുവിട്ടിട്ടില്ല


50 അമൃത് ഭാരത് ട്രെയിനുകള്‍ക്കുകൂടി അനുമതി നല്‍കിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

നിലവില്‍ സര്‍വീസ് നടത്തുന്ന് അമൃത് ഭാരത് ട്രെയിനുകള്‍ക്ക് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൂടുതല്‍ ട്രെയിനുകള്‍ പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

നിലവില്‍ രണ്ട് അമൃത് ഭാരത് ട്രെയിനികളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത്. ദര്‍ഭംഗ- അയോധ്യ- ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, മാള്‍ഡ ടൗണ്‍- ബാംഗ്ലൂര്‍ എന്നിവടങ്ങളിലേക്കാണ് ഈ സര്‍വീസുകള്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നായിരുന്നു ഈ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്.

തിരക്കേറിയ റൂട്ടുകളിലാണ് അമൃത് ഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. റൂട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടിട്ടില്ല. ലഭിച്ച രണ്ടു വന്ദേ ഭാരത് ട്രെയിനുകളും വിജയകരമായി സര്‍വീസ് നടത്തുന്നതിനാല്‍ കേരളത്തിനും അമൃത് ഭാരത ട്രെയിനുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമൃത് ഭാരത് ട്രെയിനുകളുടെ പ്രത്യേകതകള്‍

എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ ഉള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി) പുഷ്പുള്‍ ഡിസൈനുള്ള അതിവേഗ പാസഞ്ചര്‍ ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്.

ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും നിര്‍ത്തുമ്പോഴും സാധാരണയായി അനുഭവപ്പെടുന്ന ജെര്‍ക്കിങ് ഇഫക്റ്റ് കുറവാണ് അമൃത് ഭാരത് ട്രെയിനുകളില്‍. കൂടാതെ ഹൊറിസോണ്ടല്‍ സ്ലൈഡിങ് വിന്‍ഡോകള്‍, എമര്‍ജന്‍സി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ലൈറ്റ്, ഫ്‌ളോര്‍ ഗൈഡ് ഫഌറസെന്റ് സ്ട്രിപ്പുകള്‍,ആധുനിക ടോയ്‌ലറ്റുകള്‍, റിസര്‍വ്ഡ്, അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ക്കിടയില്‍ സ്ലൈഡിങ് ഡോറുകള്‍, എന്നിവ യാത്രക്കാര്‍ക്ക് സുഗമമായ യാത്രനുഭവം നല്‍കുന്നു.