image

16 Nov 2023 5:40 AM

Policy

ഖാലിസ്ഥാന്‍ വാദിയുടെ കൊല; കാനഡയോട് തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ

MyFin Desk

ഖാലിസ്ഥാന്‍ വാദിയുടെ കൊല; കാനഡയോട് തെളിവ്  ആവശ്യപ്പെട്ട്  ഇന്ത്യ
X

Summary

  • പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി
  • 2020ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.


ഖാലിസ്ഥാന്‍ വിഘടന വാദിയായുടെ കൊലയില്‍ ഇന്ത്യന്‍ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കാനഡയോട് ഇന്ത്യ. കാനഡയില്‍ വച്ച് ഖഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെട്ടതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുകളുടെ പങ്കിനെ കുറിച്ച് കാനഡ കടുത്ത ആരോബപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

'അന്വേഷണത്തെ തള്ളിക്കളയുന്നില്ല. പക്ഷെ അത്തരമൊരു ആരോപണം ഉന്നയിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ദയവായി തെളിവുകള്‍ ഹാജരാക്കുക,' അഞ്ച് ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനെത്തിയ ജയശങ്കന്‍ വിദേശ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കാനഡ തങ്ങളുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഗുരുതരമായി വഷളായി. 2020ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

'സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഒരു നിശ്ചിത ഉത്തരവാദിത്തത്തോടെയുള്ളതാണ്. ആ സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗവും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് വലിയ തെറ്റാണ്,' കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ജയശങ്കര്‍ പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ കനേഡിയന്‍ അധികാരികളില്‍ നിന്ന് ഒരു നടപടിയും സ്വീകരിക്കാതെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ ജയശങ്കര്‍, കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം, ഹൈക്കമ്മീഷനും കോണ്‍സുലേറ്റ് ജനറലിനും നേരെയുണ്ടായ സ്‌മോക്ക് ബോംബ് ആക്രമണങ്ങള്‍ എന്നിവയും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയുമായി ഒരു പോരാട്ടത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ട്രൂഡോ കഴിഞ്ഞ ആഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണം ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. വളരെ ഗുരുതരമായ ഈ വിഷയത്തില്‍ ഇന്ത്യ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കാനഡ ആഗ്രഹിക്കുന്നതായും ട്രൂഡോ സൂചിപ്പിക്കുന്നത്.

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ ഇന്ത്യ അമേരിക്കയുയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.

'കാനഡയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായും പങ്കാളികളുമായും ഞങ്ങള്‍ വളരെ സ്ഥിരതയുള്ള സംഭാഷണങ്ങള്‍ നടത്തുന്നു. ഈ വിഷയത്തില്‍ ഞങ്ങളുടെ നിലപാട് ഒന്നിലധികം തവണ വിശദീകരിക്കുകയും വിശദമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്,'' ക്വാത്ര അടുത്തിടെ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

സെപ്റ്റംബറില്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് ശേഷം, കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയച്ചിരുന്നു. നയതന്ത്ര ബന്ധങ്ങളിലും ഇരുരാജ്യങ്ങളും അകല്‍ച്ച പാലിച്ചിരുന്നു.കഴിഞ്ഞ മാസം മുതലാണ് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചത്. 2020 ല്‍ ചൈനയുമായുണ്ടായ മാരകമായ ഏറ്റുമുട്ടല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി ചൈനയെ ഉദ്ധരിച്ച് ജയശങ്കര്‍ പറഞ്ഞു.

കരാറുകള്‍ പാലിക്കാത്ത ഇത്തരം പ്രവൃത്തികള്‍ക്ക് അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും, ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ സൈനികരെ സജ്ജമാക്കരുതെന്ന കരാര്‍ ചൈന പാലിച്ചിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു