image

28 Nov 2023 7:01 AM GMT

Policy

സംസ്ഥാനത്ത് പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും

Sandeep P S

higher education in kerala
X

higher education in kerala

Summary

  • മൂന്നു ജില്ലകളിലെ കോളെജുകളിലാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുള്ളത്
  • പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജില്‍ എഐ-ഐഒടി എംടെക് കോഴ്സ്
  • നിലവിലെ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്


സംസ്ഥാനത്ത് പുതുതലമുറ ബിടെക് കോഴ്സുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ എൻജിനീയറിങ് കോളേജുകളിലാണ് ഈ ബിടെക്, എംടെക് കോഴ്സുകൾ തുടങ്ങുന്നത്.

എംടെക് കോഴ്സുകൾ ഇങ്ങനെ

വിവിധ കോളെജുകളില്‍ ആരംഭിക്കുന്ന കോഴ്സുകളുടെ വിവരങ്ങള്‍ ഇനിപ്പറയുന്ന പ്രകാരമാണ്

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്- സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്- ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ്

തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്- റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ

18 വീതം സീറ്റുകളാണ് തുടക്കത്തില്‍ ഈ ഓരോ പുതിയ എംടെക് കോഴ്സിനും അനുവദിച്ചിട്ടുള്ളത്.

ബിടെക് കോഴ്സുകൾ ഇങ്ങനെ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് - ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്- സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )

പുതിയ ബി.ടെക് കോഴ്സുകളില്‍ ഓരോന്നിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്.

എച്ച്എസ്എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കുന്നതിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 3, 4 ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസ വേതന / കരാർ അടിസ്ഥാനത്തിലാവും നിയമനം. ഹൈക്കോടതി റിട്ട് പെറ്റീഷന് മേൽ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. കതിരൂർ പുല്ല്യോട്ട് 7.9 ഏക്കർ ഏക്കർ ഭൂമിയാണ് നൽകുക.

ആലപ്പുഴ കുട്ടനാട് താലൂക്ക് കൈനകരി വടക്ക് വില്ലേജിൽ ഭൂമിയുടെ ക്രയവിക്രയവും പോക്ക് വരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു. ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.