22 Feb 2024 11:41 AM IST
Summary
- എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള സംഭരണമാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്
- നാലാം റൗണ്ട് ചര്‍ച്ചയും പരാജയം
- ശംഭുവില്‍ വീണ്ടും സംഘര്‍ഷം
സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതര വിഭാഗം) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും നേതൃത്വം നല്‍കുന്ന കര്‍ഷകരുടെ ഡെല്‍ഹി ചലോ മാര്‍ച്ച് പുനരാരംഭിച്ചു. കുറഞ്ഞ താങ്ങുവിലയുടെ നിയമപരമായ ഉറപ്പും കാര്‍ഷിക വായ്പാ എഴുതിത്തള്ളലും ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണ് ലക്ഷ്യം. അതേസമയം സമരക്കാര്‍ക്കെതിരെ സുരക്ഷാ സേന കണ്ണീര്‍ വാതകം ഷെല്ലുകള്‍ പ്രയോഗിച്ചു. ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമിച്ച കര്‍ഷകരെ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ വച്ച് ഹരിയാന പോലീസ് ബുധനാഴ്ച്ച കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കുറഞ്ഞ താങ്ങുവില ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ അഞ്ചാം റൗണ്ട് ചര്‍ച്ചയ്ക്ക് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്.
കര്‍ഷക സംഘടനകളുമായി ഞായറാഴ്ച്ച നടത്തിയ നാലാം റൗണ്ട് ചര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകരില്‍ നിന്ന് പയര്‍ വര്‍ഗങ്ങള്‍, പരുത്തി, ചോളം എന്നിവയുടെ താങ്ങുവില നല്‍കി സംഭരിക്കാമെന്ന് കേന്ദ്രം പ്രഖ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രേഖാമൂലം നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇതാണ് ഡെല്‍ഹി ചലോ മാര്‍ച്ച് പുനരാരംഭിക്കാനുള്ള കാരണം. 23 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിക്കുകയും കര്‍ഷകരുടെ ഉല്‍പ്പന്നം മുഴുവന്‍ സംഭരിക്കുകയും ചെയ്യണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
ചെറിയഒരിടവേളയ്ക്ക് ശേഷം കര്‍ഷക സമരത്തെ വീണ്ടും ആളിക്കത്തിച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ തിക്രി അതിര്‍ത്തിയില്‍ കനത്ത സുരക്ഷയും ബാരിക്കേഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള സംഭരണമാണ് നടപ്പില്‍ വരുത്തേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച രീതീയിലുള്ള സംഭരണം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് കര്‍ഷകരുടെ പക്ഷം. കര്‍ഷക പെന്‍ഷനുകള്‍ അവതരിപ്പിക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, എന്നിങ്ങെയുള്ള മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇത് വരെ പരിഗണിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.